ഒരു വര്‍ഷത്തേക്ക് അഭിനയിക്കില്ല; സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കാനൊരുങ്ങി സാമന്ത, അഡ്വാന്‍സ് തുക തിരികെ നല്‍കും
മയോസൈറ്റിസ് രോഗത്തിന്‍റെ ചികിത്സക്കായിട്ടാണ് താരം ഇടവേളയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്
സാമന്ത
ഹൈദരാബാദ്: സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കാനൊരുങ്ങി നടി സാമന്ത. തന്നെ ബാധിച്ച മയോസൈറ്റിസ് രോഗത്തിന്‍റെ ചികിത്സക്കായിട്ടാണ് താരം ഇടവേളയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഒരു വര്‍ഷത്തേക്ക് അഭിനയിക്കില്ലെന്നും ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിനിമകള്‍ക്കു വേണ്ടി വാങ്ങിയ അഡ്വാന്‍സ് തുക നടി നിര്‍മാതാക്കള്‍ക്ക് തിരികെ നല്‍കും. എന്നാൽ, ഇതേക്കുറിച്ച് സാമന്ത ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.വിജയ് ദേവരക്കൊണ്ടയുമായി ഒന്നിക്കുന്ന ഖുശി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് സാമന്ത. രണ്ടു ദിവസത്തിനകം ഷൂട്ട് പൂർത്തിയാകും.വരുൺ ധവാനുമൊത്തുള്ള 'സിറ്റാഡൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇപ്പോൾ പുതിയ പ്രോജക്‌ടുകളൊന്നും ഒപ്പിടേണ്ടെന്നാണ് സാമന്തയുടെ തീരുമാനം.“സാം തീർച്ചയായും വിശ്രമിക്കാൻ പോകുകയാണ്. പക്ഷേ കുറച്ച് മാസങ്ങൾ മാത്രമേ അവളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ, കാരണം അവൾക്ക് ഒരു ഭ്രാന്തൻ വർഷം ഉണ്ടായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം ഉടൻ തന്നെ അവൾ തന്‍റെ പുതിയ പ്രോജക്ടുകൾക്കായി തയ്യാറെടുക്കാൻ തുടങ്ങും'' സാമന്തയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം ബാധിച്ച കാര്യം നടി ആരാധകരോട് തുറന്നുപറയുന്നത്. മസിലുകളില്‍ വീക്കം സംഭവിക്കുന്ന അവസ്ഥയാണ് മയോസിറ്റിസ്. രോഗവുമായി താന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് പലതവണ നടി പറഞ്ഞിട്ടുണ്ട്. കണ്ണുകളില്‍ സൂചി കുത്തുന്ന വേദനയോടെയാണ് എല്ലാം ദിവസവും എഴുന്നേല്‍ക്കാറുള്ളതെന്നും ചില ദിവസങ്ങളില്‍ വല്ലാതെ ക്ഷീണിക്കുമെന്നും സാമന്ത പറഞ്ഞിരുന്നു.
Adjust Story Font
16