100 ദിവസം, സാമന്ത നായികയാകുന്ന പാൻ ഇന്ത്യൻ ചിത്രം യശോദയുടെ ചിത്രീകരണം പൂർത്തിയായി
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും നിർമ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ്
സാമന്ത നായികയാകുന്ന യശോദയുടെ ചിത്രീകരണം പൂർത്തിയായി. നേരത്തെ'യശോദ'യുടെ ആദ്യ ദൃശ്യങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഒരു ഗാനം ഒഴികെയുളള എല്ലാ ചിത്രീകരണവും പൂർത്തിയായതായി അണിയറ പ്രവർത്തകർ പറഞ്ഞു. പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ പ്രൊഡക്ഷൻ നമ്പർ 14 ആയി ശിവലേങ്ക കൃഷ്ണ പ്രസാദാണ് നിർമ്മിക്കുന്നത്.
100 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. വിട്ടുവീഴ്ചയില്ലാത്ത ബജറ്റിലാണ് യശോദ നിർമ്മിച്ചത്. ഡബ്ബിംഗ് ഉടൻ ആരംഭിക്കും. ഈ മാസം 15 മുതൽ, ഞങ്ങൾ മറ്റ് ഭാഷകളിലേക്കുള്ള ഡബ്ബിംഗ് ഒരേസമയം പൂർത്തിയാക്കും. കൂടാതെ, ഈ പാൻ-ഇന്ത്യൻ സിനിമയെ വലിയ തോതിൽ പ്രമോട്ട് ചെയ്യാനും പദ്ധതിയുണ്ട്. ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ലോകമെമ്പാടും റിലീസിന് തയാറെടുക്കുമ്പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ സാമന്ത തികഞ്ഞ അർപ്പണബോധവും പ്രതിബദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹൈ-ഒക്ടെയ്ൻ ആക്ഷൻ സീക്വൻസുകളിൽ. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും നിർമ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു.സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീതം: മണിശർമ്മ,സംഭാഷണം പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി.വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം.സുകുമാർ, കല: അശോക്, സംഘട്ടനം വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, സംവിധാനം: ഹരി-ഹരീഷ്, നിർമ്മാതാവ്: ശിവലെങ്ക കൃഷ്ണ പ്രസാദ്, ബാനർ: ശ്രീദേവി മൂവീസ്, പി ആർ ഒ : ആതിര ദിൽജിത്ത്.
Adjust Story Font
16