'വിവരിക്കാൻ വാക്കുകളില്ല'; ആദ്യ ഹജ്ജ് ചെയ്ത് സനാ ഖാൻ
"അല്ലാഹുവിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്‌ന സാക്ഷാത്കാരമാണ്"
ആദ്യ ഹജ്ജിന്റെ വിശേഷങ്ങൾ പങ്കുവച്ച് വിനോദ വ്യവസായം ഉപേക്ഷിച്ച മുൻ ബോളിവുഡ് അഭിനേത്രി സനാ ഖാൻ. വികാരങ്ങൾ പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും അല്ലാഹു ഹജ്ജ് സ്വീകരിക്കട്ടെയെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭർത്താവ് അനസ് സെയ്ദിനൊപ്പമാണ് സന തീര്‍ത്ഥാടനത്തിനെത്തിയത്.
ഹജ്ജ് അനുഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സനാ ഖാൻ പങ്കുവച്ചു. 'അല്ലാഹുവിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്‌ന സാക്ഷാത്കാരമാണ്. ഓരോരുത്തർക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. അല്ലാഹുവിനോട് ഞാനൊരു പൂവാണു ചോദിച്ചത്. ദൈവം പൂന്തോട്ടം തന്നെ തിരിച്ചുനൽകി. ക്ഷമയും ദൈവസമർപ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി' - അവർ കുറിച്ചു.
പത്തു ലക്ഷം തീർത്ഥാടകരാണ് കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഹജ്ജിനെത്തിയിട്ടുള്ളത്. വിദ്വേഷത്തിലേക്കും വിഭജനത്തിലേക്കും നയിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും അകന്നു നിൽക്കണമെന്ന് ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിലെ പ്രഭാഷണത്തിൽ ഡോ. ശൈഖ് മുഹമ്മദ് അൽ ഈസ ആഹ്വാനം ചെയ്തു.
Sana Khan, who quit the world of entertainment for religious reasons saying she wants to serve humanity, has been actively sharing all the glimpses from her 'first-ever Haj'
Adjust Story Font
16