Quantcast

'അറിഞ്ഞില്ല... ആരും പറഞ്ഞില്ല'- ബിജു മേനോന്റെ അപൂർവ ചിത്രം പങ്കുവെച്ച് സഞ്ജു സാംസൺ

ഞങ്ങളുടെ സൂപ്പർ സീനിയറാണെന്ന് പറഞ്ഞ് ബിജു മേനോനെ മെൻഷൻ ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    30 Jan 2023 4:33 PM

Published:

30 Jan 2023 3:46 PM

sanju samson,bijumenon,cricket
X

നടൻ ബിജു മേനോന്റെ അപൂർവ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് സഞ്ജു സാംസൺ. 'അറിഞ്ഞില്ല.. ആരും പറഞ്ഞില്ല, നമ്മുടെ സൂപ്പർ സീനിയർ' എന്നാണ് ചിത്രത്തിനടിയിൽ സഞ്ജു കുറിച്ചത്. തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ രജിസ്റ്റേർഡ് പ്ലയർ എന്ന ഐഡന്റിറ്റി കാർഡിന്റെ ഫോട്ടോയാണിത്. സ്റ്റോറിയിൽ ബിജുമേനോനേയും സഞ്ജു മെൻഷൻ ചെയ്തിട്ടുണ്ട്.

സ്‌റ്റോറി ഇട്ടതിനു പിന്നാലെ അദ്ദേഹം പേസറായിരുന്നുവെന്നും പരിക്കേറ്റതിനെ തുടർന്ന് ക്രിക്കറ്റിൽ തുടർന്നില്ലെന്നും ചിലർ കമെന്റ് ചെയ്തു.

TAGS :

Next Story