Quantcast

കാവിയെ അപമാനിക്കുന്ന രം​ഗം ഒഴിവാക്കണം, ഇല്ലെങ്കിൽ രാജ്യവ്യാപകമായി ബഹിഷ്ക്കരിക്കും; 'കിങ്' സിനിമക്കെതിരെ ബിജെപി എംഎൽഎ

ഷാരൂഖ് ഖാൻ ഇന്ത്യയിൽ നിന്നും പണം സമ്പാദിക്കുകയും രാജ്യത്തിനെതിരായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വിമർശിക്കുന്നു

MediaOne Logo
കാവിയെ അപമാനിക്കുന്ന രം​ഗം ഒഴിവാക്കണം, ഇല്ലെങ്കിൽ രാജ്യവ്യാപകമായി ബഹിഷ്ക്കരിക്കും; കിങ് സിനിമക്കെതിരെ ബിജെപി എംഎൽഎ
X

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കിങ്. ചിത്രത്തിന്റെ തു മിൽ ജായേ എന്ന് തുടങ്ങുന്ന ​ഗാനം നവംബർ 2നാണ് പുറത്തിറങ്ങിയത്. ആദ്യ 24 മണിക്കൂറിനിടെ 3.63 കോടി ആളുകളാണ് ​ഗാനം യൂട്യൂബിൽ കണ്ടത്. എന്നാൽ, ​ഗാനത്തിൽ ദീപിക ധരിച്ചിരിക്കുന്ന കാവി നിറത്തിലുള്ള വസ്ത്രത്തെച്ചൊല്ലിയാണ് ഇപ്പോൾ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

ഡൽഹിയിലെ പട്പർഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎൽഎ രവി നേഗിയാണ് ​ഗാനത്തിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. ചിത്രം രാജ്യവ്യാപകമായി ബഹിഷ്ക്കരിക്കണമെന്നാണ് ആഹ്വാനം. കാവിയെ അപമാനിക്കുന്ന രം​ഗം ഒഴിവാക്കണമെന്നും ഷാരൂഖ് ഖാൻ ഇന്ത്യയിൽ നിന്നും പണം സമ്പാദിക്കുകയും എന്നിട്ട് രാജ്യത്തിനെതിരായി തന്നെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വിമർശിക്കുന്നു. സനാതന ധർമ്മത്തെയും മതത്തെ വ്രണപ്പെടുത്താനാണ് ഈ രംഗത്തിലൂടെ ശ്രമിച്ചതെന്നും ദീപികയെ അതിനായി കരുവാക്കി മാറ്റുകയാണെന്നുമാണ് രവി നേ​ഗി പറയുന്നു. ഈ രംഗങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ദൈനിക് സമാചാറിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

2023ൽ പുറത്തിറങ്ങിയ പത്താൻ എന്ന ചിത്രത്തിലെ ബേഷരം രംഗ എന്ന ഗാനത്തിൽ ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതും സമാനമായ രീതിയിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. അന്ന് ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ സെൻസർ ബോർഡിന്റെ നിർദേശപ്രകാരം ചില രംഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയാണ് പത്താൻ തിയേറ്ററുകളിലെത്തിയത്.

ഡിസംബർ 24നാണ് കിങ് തിയേറ്ററുകളിലെത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം ഷാറൂഖ് ഖാനും ദീപിക പദുകോണും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ കിങ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സച്ചിൻ-ജിഗർ സംഗീത സംവിധാനം നിർവഹിച്ച തു മിൽ ജായേ എന്ന് തുടങ്ങുന്ന ഗാനം അർജിത് സിങും മധുബന്തി ബാഗ്ചിയുമാണ് ആലപിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം, ഷാറൂഖും ദീപികയും ഒന്നിക്കുന്ന ആറാമത്തെ സിനിമയാണ്. അഭിഷേക് ബച്ചൻ, സുഹാന ഖാൻ, റാണി മുഖർജി, രാഘവ് ജുയാൽ, അർഷാദ് വർസി, ജയ്ദീപ് അഹ് ലാവത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

TAGS :

Next Story