പഠാന്‍റെ ആരവം അടങ്ങും മുമ്പേ ജവാന്‍റെ ഷൂട്ടിംഗ് സെറ്റില്‍ ഷാറൂഖ് ഖാന്‍; ചിത്രങ്ങള്‍ വൈറല്‍
ലൊക്കേഷൻ സൈറ്റിൽ നിന്നുള്ള ഫോട്ടോസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നയൻതാരയാണ് ജവാനിലെ നായിക
മുംബൈ: നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് പഠാൻ. തുടർ പരാജയങ്ങൾക്ക് ശേഷം ഷാറൂഖിനെ വീണ്ടും സിനിമാ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ പഠാന് സാധിച്ചു. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം ഓരോ ദിവസവും കളക്ഷൻ റെക്കോർഡുകൾ ഭേധിക്കുകയാണ്. സിദ്ധാർഥ് ആന്ദ് സംവിധാനം ചെയ്ത ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ആറ് ദിവസം കൊണ്ട് 600 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും നേടിയത്.
ഇപ്പോഴിതാ പഠാന്റെ വിജയ കുതിപ്പിനിടയിലും അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിണ് താരം. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ഇതിനോടകം തന്നെ ഷൂട്ട് ചെയ്ത് കഴിഞ്ഞു. പുതിയ ഷെഡ്യൂൾ പ്രകാരമുള്ള രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ഈ ലൊക്കേഷൻ സൈറ്റിൽ നിന്നുള്ള ഫോട്ടോസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പഠാന് സമാനമായ ആക്ഷൻ ചിത്രം തന്നെയാണ് ജവാനും എന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നയൻതാരയാണ് ജവാനിലെ നായിക. നയൻ താരയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി പാൻ ഇന്ത്യ റിലീസായാണ് ജവാൻ എത്തുക. 2023 ജൂൺ 2ന് ചിത്രം തിയേറ്ററുകളിലെത്തും. ഷാറൂഖ് ഖാൻ ഇരട്ടവേഷത്തിലെത്തുന്ന ചിത്രം റെഡ് ചില്ലീസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമിക്കുന്നത്.
സൗത്ത് ഇന്ത്യൻ താരങ്ങളാണ് ജവാനിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. നയൻതാര, വിജയ് സേതുപതി, യോഗി ബാബു എന്നിവരാണ് ഈ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പഠാന്റെ ഹിറ്റ് ആരവം ജവാനിലും പ്രതിഫലിക്കുമെന്ന് സിനിമാ ട്രേഡ് അനലിസ്റ്റ് രമേശ് ബാല ഇന്ത്യടുഡേയോട് പറഞ്ഞു. പഠാൻ അടുത്ത ആഴ്ച തന്നെ ആയിരം കോടി ക്ലബ്ബിൽ ഇടം നേടുമെന്നും അദ്ദേഹം വിലയിരുത്തുന്നു. പഠാനെ പോലെ ജവാനും വൻ സ്വീകരണമാണ് ഒരുക്കുന്നത്. ആയിരം കോടി ക്ലബ്ബിലെത്തിയ ഒരു നടന്റെ ചിത്രത്തിന് സ്വാഭാവികമായും ആകാംക്ഷ കൂടുമെന്നും ഇത് ജവാന്റെ കളക്ഷനെ അനുകൂലമായിട്ട് തന്നെ ബാധിക്കുമെന്നും വിലയിരുത്തുന്നു.
പ്രൊമോഷനും ട്രെയിലറും മറ്റുമെല്ലാം ആശ്രയിച്ചിരിക്കും ജവാന്റെ സ്വീകാര്യത നിർണയിക്കക. അതേസമയം വിദേശ രാജ്യങ്ങളിലെ വരവേല്‍പ്പും നിർണായകമാണ്. പഠാനെ ഇരുകയ്യും നീട്ടിയാണ് വിദേശമലയാളികൾ സ്വീകരിച്ചത്. അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലൊക്കെ പഠാന്റെ ടിക്കറ്റ് ഇപ്പോഴും പ്രിയപ്പെട്ടതാണ്. ജവാനും ഇതുപോലെയുള്ള സ്വീകാര്യത ലഭിക്കുമെന്നാണ് വിവരം.
Adjust Story Font
16