Quantcast

സംവിധായകനായി ആര്യൻ, നായകനായി ഷാരൂഖ് ഖാൻ; പരസ്യ ചിത്രത്തിന്റെ ടീസർ പുറത്ത്

ആര്യന് അഭിനയത്തേക്കാൾ ഇഷ്ടം സംവിധാനമാണെന്ന് ഷാരൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    25 April 2023 4:42 AM

Published:

25 April 2023 4:39 AM

Shah Rukh Khan to star in Aryan Khans first ever ad directed by him,bollywood news,
X

മുംബൈ: ആരാധകരെ ആവേശത്തിലാക്കി ബോളിവുഡിൽ നിന്നൊരു കിടിലൻ വാർത്ത പുറത്ത്. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ സംവിധാകന്റെ വേഷമണിയുന്നു.. ആര്യന്റെ സംവിധാനത്തിൽ കാമറക്ക് മുന്നിലെത്തുന്നതോ സാക്ഷാൽ ഷാറൂഖ് ഖാൻ തന്നെ. ലക്ഷ്വറി ബ്രാൻഡിന്റെ പരസ്യത്തിന്റെ ഔദ്യോഗിക ടീസർ ഷാരൂഖ് തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

പരസ്യത്തിന്റെ ഏറ്റവും ആകർഷവും ഷാരൂഖിന്റെ സാന്നിധ്യമായിരുന്നു. പരസ്യചിത്രത്തിന്റെ മുഴുവൻ വീഡിയോയും ചൊവ്വാഴ്ച റിലീസ് ചെയ്യും. ആര്യന് അഭിനയത്തേക്കാൾ ഇഷ്ടം സംവിധാനമാണെന്ന് ഷാരൂഖ് നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ഷാറൂഖിന്റെ മകൾ സുഹാന 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോകുകയാണ്.

ഷാരൂഖിന്‍റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് പത്താന്‍. ബോക്സ്ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രം ഷാരൂഖിന്‍റെ തിരിച്ചുവരവുകൂടിയായിരുന്നു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനാണ് ഇനി ഷാരൂഖിന്‍റെ പുറത്തിറങ്ങാനുള്ള സിനിമ. തെന്നിന്ത്യന്‍ നടി നയന്‍താരയാണ് ജവാനില്‍ നായിക. വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.





TAGS :

Next Story