Quantcast

ലഡാക്കിലെ മൈനസ് ഡിഗ്രിയിലും 'പഠാന്‍' ആവേശം; ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ തിയറ്ററില്‍ പ്രദര്‍ശനം

എല്ലാ ദിവസവും പഠാന്‍റെ നാല് ഷോകളാണ് ലഡാക്കിലെ പിക്ചര്‍ ടൈം ഡിജിപ്ലക്സില്‍ ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-25 16:03:30.0

Published:

25 Jan 2023 4:01 PM GMT

Shah Rukh Khan, Pathaan, Ladakh, mobile theatre, പഠാന്‍, പത്താന്‍, ഷാരൂഖ് ഖാന്‍
X

സംഘപരിവാർ ബഹിഷ്കരണത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ച ഷാരൂഖ് ഖാൻ ചിത്രം 'പഠാന്' ലഡാക്കിലെ മൈനസ് ഡിഗ്രി തണുപ്പിലും ആവേശം. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ തിയറ്ററെന്നറിയപ്പെടുന്ന ലഡാക്കിലെ സഞ്ചരിക്കുന്ന സിനിമാ ഹാള്‍ എന്ന വിശേഷണമുള്ള പിക്ചര്‍ ടൈം ഡിജിപ്ലക്സിലാണ് പഠാന്‍ പ്രദര്‍ശിപ്പിക്കുന്നത്.

എല്ലാ ദിവസവും പഠാന്‍റെ നാല് ഷോകളാണ് പിക്ചര്‍ ടൈം ഡിജിപ്ലക്സില്‍ ഒരുക്കിയിരിക്കുന്നത്. 11,562 അടി ഉയരത്തിലാണ് ഈ മൊബൈല്‍ തിയറ്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. 2021ലാണ് ഇവിടെ ആദ്യമായി മൊബൈല്‍ തിയറ്റര്‍ ഒരുക്കുന്നത്. പഠാന്‍ രാജ്യമൊന്നാകെ റിലീസായതിന് പിന്നാലെ ആവേശകരമായ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത 'പഠാൻ' ഇന്നാണ് രാജ്യമൊന്നാകെ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം 8000ത്തിലധികം സ്‍ക്രീനുകളിലാണ് ഇന്ന് റിലീസ് ചെയ്‍തത്. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നതും.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പഠാന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം ഷാരൂഖിന്‍റെ ഏറ്റവും വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നായിരുന്നു.

TAGS :

Next Story