Quantcast

65 കോടി ബജറ്റില്‍ നിര്‍മിച്ച ശാകുന്തളം ആകെ നേടിയത് 7 കോടി; സാമന്തയുടെ കരിയറിലെ ഏറ്റവും വലിയ പരാജയം

ചിത്രം ഉടന്‍ തിയറ്ററുകള്‍ വിടുമെന്നാണ് റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    20 April 2023 1:03 PM GMT

Shaakuntalam
X

ശാകുന്തളം

ഹൈദരാബാദ്: സാമന്തയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ശാകുന്തളം. 65 കോടി ചെലവില്‍ നിര്‍മിച്ച ചിത്രം ഇതുവരെ നേടിയത് വെറും ഏഴ് കോടിയാണ്. ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രം ആദ്യദിവസം നേടിയത് 3 കോടിയാണ്. തുടര്‍ന്നും തിയറ്ററില്‍ ആളെക്കൂട്ടാന്‍ ശാകുന്തളത്തിന് സാധിച്ചില്ല.

ചിത്രം ഉടന്‍ തിയറ്ററുകള്‍ വിടുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തെ കലക്ഷന്‍ 6.6 കോടിയാണ്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെടുകയും സാമന്തയുടെയും സംവിധായകൻ ഗുണശേഖറിന്‍റെയും കരിയറിലെ വലിയ പരാജയമായി അവസാനിക്കുകയും ചെയ്തു.80 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. തെലുങ്ക് സിനിമാ വ്യവസായത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുമെന്ന് ഗുണശേഖർ പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ ബോക്സോഫീസ് ദുരന്തമായി ചിത്രം മാറിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഗുണശേഖര്‍ നിര്‍മിച്ച ചിത്രത്തില്‍ സാമന്തയാണ് ശകുന്തളയായി എത്തിയത്. മലയാളി താരം ദേവ് മോഹനാണ് ദുഷ്യന്തനെ അവതരിപ്പിച്ചത്. സച്ചിൻ ഖേദേക്കർ, മോഹൻ ബാബു, അദിതി ബാലൻ, അനന്യ നാഗല്ല, പ്രകാശ് രാജ്, ഗൗതമി, മധു, ജിഷു സെൻഗുപ്ത എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അല്ലു അർജുന്റെ മകൾ അല്ലു അർഹ, ചിത്രത്തിൽ ഭരത രാജകുമാരനായി എത്തിയിരുന്നു. തെലുങ്ക്,ഹിന്ദി,തമിഴ്,മലയാളം,കന്നഡ ഭാഷകളിലായിട്ടാണ് ചിത്രം പ്രഗര്‍ശനത്തിനെത്തിയത്.



TAGS :

Next Story