Quantcast

'ബോളിവുഡിലെ പ്രമുഖർ ലൈംഗിക ആവശ്യങ്ങളുമായി സമീപിച്ചു'; 'കാസ്റ്റിങ് കൗച്ച്' അനുഭവങ്ങൾ വെളിപ്പെടുത്തി നടി ഷമ

''എന്റെ സുഹൃത്താകാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞാണ് അവർ എന്നെ സമീപിച്ചത്.''

MediaOne Logo

Web Desk

  • Published:

    15 Sep 2022 2:04 PM GMT

ബോളിവുഡിലെ പ്രമുഖർ ലൈംഗിക ആവശ്യങ്ങളുമായി സമീപിച്ചു; കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ വെളിപ്പെടുത്തി നടി ഷമ
X

മുംബൈ: ബോളിവുഡിലെ 'കാസ്റ്റിങ് കൗച്ച്'(ജോലിക്ക് പകരമായി ലൈംഗിക പൂർത്തീകരണത്തിനു വഴങ്ങൽ) ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ഷമ സിക്കന്ദർ. ബോളിവുഡിലെ പ്രമുഖ നിർമാതാക്കളും സംവിധായകരുമാണ് തന്നെ ഇത്തരത്തിൽ സമീപിച്ചതെന്നാണ് ഹിന്ദി ടെലിവിഷൻ താരമായ ഷമയുടെ വെളിപ്പെടുത്തൽ. എന്നാൽ, പുതിയ തലമുറയിൽ ഇക്കാര്യത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും ഷമ പറഞ്ഞു.

ഒരു വിനോദ പോർട്ടലിനു നൽകിയ അഭിമുഖത്തിലാണ് ഷമ സിക്കന്ദറിന്റെ തുറന്നുപറച്ചിൽ. ''എന്റെ സുഹൃത്താകാൻ ആഗ്രഹം പറഞ്ഞാണ് മുൻപ് നിരവധി നിർമാതാക്കൾ എന്നെ സമീപിച്ചിരുന്നത്. ഒപ്പം ജോലി ചെയ്യാതെ എങ്ങനെ സുഹൃത്തുക്കളാകുമെന്ന ആലോചനയിലായിരുന്നു ഞാൻ. ജോലിക്കു പകരം ലൈംഗിക താൽപര്യങ്ങൾ തേടുന്നത് ഏറ്റവും വൃത്തികെട്ട പരിപാടിയാണ്. അതിഭീകരമായി അരക്ഷിതബോധമുള്ളവരാകും അങ്ങനെ ചെയ്യുന്നത്.''-ഷമ പറഞ്ഞു.

ഇത്തരത്തിൽ തന്നെ സമീപിച്ചവരിൽ ചിലർ ബോളിവുഡിലെ പ്രമുഖ നിർമാതാക്കളാണെന്നും അവർ വെളിപ്പെടുത്തി. സ്വാഭാവികമായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം പിടിച്ചടക്കാനുള്ള ഇത്തിരി പോലും ആത്മവിശ്വാസമില്ലാത്തവരാകും അത്തരക്കാരെന്നാണ് ഇതു കാണിക്കുന്നത്. എന്നാൽ, കാസ്റ്റിങ് കൗച്ച് ബോളിവുഡിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് എല്ലായിടത്തുമുണ്ടെന്നും ഷമ സിക്കന്ദർ കൂട്ടിച്ചേർത്തു.

യെ മിരി ലൈഫ് ഹേ, സിഐഡി, മൻ മേ ഹേ വിശ്വാസ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധനേടിയ താരമാണ് ഷമ സിക്കന്ദർ. ആമിർ ഖാൻ ചിത്രമായ 'മൻ', ബസ്തി, കോൺട്രാക്ട് അടക്കം നിരവധി ബോളിവുഡ് ചിത്രങ്ങളിലും സെക്ലാഹോളിക്, മായ: സ്ലേവ് ഓഫ് ഹെർ ഡിസൈർസ് തുടങ്ങിയ വെബ് സീരീസുകളിലും വേഷമിട്ടിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ 'ബൈപ്പാസ് റോഡ്' ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

മാസങ്ങൾക്കുമുൻപാണ് സുഹൃത്തായ ജെയിംസ് മിലിറോണുമായുള്ള വിവാഹം നടക്കുന്നത്. ഇടക്കാലത്ത് സജീവരംഗത്തുനിന്ന് വിട്ടുനിന്നിരുന്ന ഷമ അഭിനയരംഗത്തേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്.

Summary: Bollywood actress Shama Sikander shares her casting couch experience, says 'asking for sex in return for work...'

TAGS :

Next Story