Quantcast

'ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം'; ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ആദ്യ പ്രതികരണവുമായി ശിൽപ ഷെട്ടി

അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകൾ ഇൻസ്റ്റഗ്രാം സ്റ്റാറ്റസായി പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    23 July 2021 9:39 AM GMT

ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം; ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ആദ്യ പ്രതികരണവുമായി ശിൽപ ഷെട്ടി
X

അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ ആദ്യപ്രതികരണവുമായി ശിൽപ ഷെട്ടി. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകൾ ഇൻസ്റ്റഗ്രാം സ്റ്റാറ്റസായി പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ പ്രതികരണം.

'ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയും ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും'– ഇതാണ് സ്റ്റാറ്റസിലെ വാക്കുകൾ. തന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‍നങ്ങളെ കുറിച്ചാണ് ഈ വാക്കുകളിലൂടെ ശില്‍പ ഷെട്ടി വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് കമന്റുകള്‍.

അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസമാണ്​ രാജ്​ കു​ന്ദ്ര അറസ്റ്റിലായത്​. രാജ് കുന്ദ്ര അശ്ലീല ആപ് വഴി 7.5 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണ് നിലവിൽ അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതേ കുറിച്ച്​ വ്യക്​തത ലഭിക്കുന്നതിനായി അശ്ലീല ആപ്പുകളിലേക്കായി തയാറാക്കിയിരുന്ന വിഡിയോകൾ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

ഇതിനിടെ, രാജ് കുന്ദ്രയുടെ വാട്സാപ് ചാറ്റുകളെ കുറിച്ച്​ അന്വേഷണം നടക്കുന്നുണ്ട്​. ഇദേഹത്തിന്‍റെ വിവിധ ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ ചാറ്റിലുണ്ടെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story