Quantcast

കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് കുംഭമേളയിൽ പങ്കെടുത്തിരുന്നതായി മകന്‍

കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രാവണ്‍ വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2021-04-23 10:07:38.0

Published:

23 April 2021 10:04 AM GMT

കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് കുംഭമേളയിൽ പങ്കെടുത്തിരുന്നതായി മകന്‍
X

കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡും ശ്രാവണും ഭാര്യയും കുംഭമേളയിൽ പങ്കെടുത്തശേഷം ഏതാനും ദിവസം മുൻപാണ് തിരിച്ചെത്തിയതെന്ന് മകൻ സഞ്ജീവ് റാത്തോഡ്. പിന്നീടാണ് ഇരുവർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രാവണ്‍ വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണപ്പെട്ടത്. 66 വയസായിരുന്നു.

''അച്ഛന്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്നു പറയാനാവില്ല.'' അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരാള്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ജഗദീശ്വരനു കീഴടങ്ങിയെന്നേ കരുതുന്നുള്ളുവെന്ന് സഞ്ജീവ് പറഞ്ഞു.

ഹിന്ദി സിനിമയില്‍ ആര്‍ഡി ബര്‍മന്‍-എസ്ഡി ബര്‍മന്‍-ബപ്പി ലഹ്റി കാലഘട്ടത്തിന് ശേഷം ഞെട്ടിച്ച സംഗീത സംവിധായകരായിരുന്നു നദീമും ശ്രാവണും. ബോളിവുഡിലെ വമ്പൻ ഹിറ്റായ 'ആഷിഖി'യുടെ വിജയത്തോടെയാണ്​ ഈ സഖ്യം ഹിന്ദി ചലച്ചിത്രലോകത്ത്​ നിലയുറപ്പിച്ചത്​. ഗായകൻ കുമാർ സാനുവിന്‍റെ തകർപ്പൻ ഹിറ്റുകളിലേറെയും നദീം-ശ്രാവൺ കൂട്ടുകെട്ടിലൂടെയായിരുന്നു. 1990കളില്‍ കുമാര്‍ സാനു, ഉദിത് നാരായണ്‍, അല്‍കാ യാഗ്നിക്ക് എന്നിവരെ സൂപ്പര്‍ ഗായകരുടെ നിരയിലേക്ക് ഉയര്‍ത്തി കൊണ്ടുവന്നത് ഇവരുടെ സംഗീതമാണ്.

TAGS :

Next Story