Quantcast

ക്രിസ്തുമസ് സമ്മാനവുമായി ശ്രേയാ ഘോഷാൽ, 'അടിയന്തരാവസ്ഥക്കാലത്തെ അനുരാഗത്തി'ലെ ക്രിസ്തുമസ് ഗാനം വൈറൽ

അഫ്‌സൽ യുസഫ് സംഗീത സംവിധാനം നിർവഹിച്ച് ശ്രേയാഘോഷാൽ പാടിയ ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 Dec 2023 2:19 PM

Shreya Ghoshal with Christmas gift, Christmas song from adiyantharavsthakkalathe pranayam goes viral
X

കൊച്ചി: സംവിധായകൻ ആലപ്പി അഷ്‌റഫിൻറെ പുതിയ ചിത്രമായ 'അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗത്തിൽ ശ്രേയാ ഘോഷാൽ പാടിയ 'സ്വർഗത്തിൽ വാഴും യേശു നാഥ :എന്ന ഗാനമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ചിത്രത്തിന്റെ സഹ നിർമ്മാതാവ് കുടിയായ ടൈറ്റസ് ആറ്റിങ്ങലിന്റെ വരികൾക്ക്, അഫ്‌സൽ യുസഫ് സംഗീത സംവിധാനം നിർവഹിച്ച് ശ്രേയാഘോഷാൽ പാടിയ ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ക്രിസ്തുമസ് നാളുകളിൽ റിലീസ് ചെയ്ത ഗാനം സംഗീത പ്രേമികൾ നെഞ്ചിലേറ്റി കഴിഞ്ഞു.

ഒലിവ് പ്രൊഡക്ഷൻസിൻറെ ബാനറിൽ കുര്യച്ചൻ വാളക്കുഴിയും ടൈറ്റസ് ആറ്റിങ്ങലുമാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ . ഇതിലെ മൂന്നു പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മൂന്നു സംഗീത സംവിധായകരാണ്. അഫ്‌സൽ യൂസഫ്, കെ..ജെ.ആന്റണി, ടി.എസ്.ജയരാജ് എന്നിവരാണ് ആലാപനം - യേശുദാസ്, ശ്രയാഘോഷാൽ, നജീംഅർഷാദ്. ശ്വേതാമോഹൻ, ഗാനങ്ങൾ, ടൈറ്റസ് ആറ്റിങ്ങൽ വിതരണം- കൃപ ഫിലിംസ് സൊല്യൂഷൻസ് കെ മൂവിസ്.പി.ആർ.ഒ- പി.ആർ.സുമേരൻ.


TAGS :

Next Story