'ജീപ്പ് മെറിഡിയൻ'; ഭർത്താവിന് ഗംഭീര പിറന്നാൾ സമ്മാനമൊരുക്കി ശ്വേത മേനോൻ
ഏകദേശം 32.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില
ഭർത്താവിന് പിറന്നാൾ സമ്മാനമായി ജീപ്പ് മെറിഡിയൻ എസ്.യു.വി നൽകി നടി ശ്വേത മേനോൻ. ശ്വേത തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചത്. ജീപ്പ് മെറിഡിയൻ നിരയിലെ ഏറ്റവും ഉയർന്ന വകഭേദമായ ലിമിറ്റഡ് ഓപ്ഷനാണ് ഭർത്താവിനായി നൽകിയിരിക്കുന്നത്. ഏകദേശം 32.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. കൊച്ചിയിലെ ജീപ്പ് വിതരണക്കാരായ പിനാക്കിൾ ജീപ്പിൽ നിന്നാണ് ശ്വേത ജീപ്പ് മെറിഡിയൻ സ്വന്തമാക്കിയത്.
ജീപ്പ് മെറിഡിയൻ
കഴിഞ്ഞ മെയിലാണ് ജീപ്പ് മെറിഡിയൻ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ജീപ്പിന്റെ പ്രമുഖ മോഡലായ കോംപസിനെ അടിസ്ഥാനമാക്കിയാണ് മെറിഡിയനും നിർമിച്ചിരിക്കുന്നത്. എന്നാൽ മൂന്നാം നിര സീറ്റ് ഉൾപ്പെടുത്താൻ വേണ്ടി വലിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
നിലവിൽ 2.0 ലിറ്റർ ഫോർ സിലിണ്ടർ മൾട്ടിജെറ്റ് ടർബോ ഡീസൽ എഞ്ചിനിൽ മാത്രമായിരിക്കും മെറിഡിയൻ ലഭ്യമാകുക. 170 എച്ച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 9 സ്പീഡ് ടോർഖ് കൺവേർട്ടർ ഓട്ടോമാറ്റിക്കിലും വാഹനം ലഭ്യമാണ്. ഭാവിയിൽ ഈ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ എഞ്ചിൻ ഫിഗറുകളെല്ലാം ജീപ്പ് കോംപസിന്റേതിന് സമാനമാണെങ്കിലും ഇസിയു അപ്ഡേറ്റിലൂടെ ചെറിയ മാറ്റങ്ങൾ പ്രകടനത്തിലുണ്ടാകും.
ഫോർ വീൽ ഡ്രൈവ് ഓട്ടോമാറ്റിക്ക് വേരിയന്റിൽ മാത്രമേ ലഭിക്കുകയുള്ളൂ. രണ്ട് വേരിയന്റുകളിലാണ് ജീപ്പ് മെറിഡയൻ ലഭിക്കുന്നത്. ലിമിറ്റഡ്, ലിമിറ്റഡ് (ഒ) എന്നിവയാണ് അവ. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ടച്ച് സ്‌ക്രീൻ ഡിസ്പ്ളേ, വയർലെസ് ചാർജിങ്, പവേർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക്ക് എസി, പവേർഡ് ടെയിൽഗേറ്റ്, പനോരമിക്ക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഫ്രണ്ട് പാർക്കിങ് സെൻസർ, ഓട്ടോണമസ് ഡ്രൈവിങ് സംവിധാനമായ അഡാസ് തുടങ്ങി എല്ലാ സാങ്കേതികവിദ്യകളും ചേർന്നതാണ് ഈ 7 സീറ്റർ മോഡൽ.
29.90 ലക്ഷത്തിലാണ് മെറിഡിയന്റെ വില ആരംഭിക്കുന്നത്. ഉയർന്ന വേരിയന്റായ ലിമിറ്റഡ് (ഒ) എടി 4X4 വിന് 36.95 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
Adjust Story Font
16