വാക്സിൻ എവിടെയെന്ന് കേന്ദ്ര സർക്കാരിനോട് സിദ്ദാർഥ്
കോവിഡിനെ നേരിടുന്നതിന് കേന്ദ്ര സര്‍ക്കാറിന് ഒരു ഔദ്യോഗിക വാർ റൂം പോലുമില്ല
കോവിഡ് രണ്ടാം തരംഗം നേരിടാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ ചോദ്യം ചെയ്ത് നടൻ സിദ്ദാർഥ്. രാജ്യത്ത് വാക്സിൻ ക്ഷാമം നേരിടുന്നുവെന്നും ജനങ്ങൾക്കുന്നള്ള വാക്സിൻ എവിടെയെന്നും സിദ്ദാർഥ് ട്വിറ്ററിലൂടെ ചോദിച്ചു.
"രാജ്യത്തെ ആരോഗ്യ സംവിധാനം തകർന്നിട്ടില്ലെന്നും എന്നാൽ മികച്ച ഭരണത്തിന്റെ അഭാവത്തിൽ അത് താമസിയാതെ തകരും. പകർച്ചവ്യാധിക്കെതിരായ ഈ യുദ്ധത്തിൽ പങ്കുചേരുന്ന എല്ലാവര്‍ക്കും നന്ദി. പോരാട്ടത്തിൽ സഹായിക്കുന്ന ഓരോ ഹീറോയ്ക്കും സ്നേഹവും പിന്തുണയും അറിയിക്കുന്നു. നിങ്ങളുടെ സേവനത്തിന് നന്ദി."
Read that there is chance of an anti viral COVID pill by the end of the year (pfizer). This is great. We need to vaccinate asap. However, no point in harping about getting vaccines if there are no vaccines. But where are the vaccines?
— Siddharth (@Actor_Siddharth) May 1, 2021
ദേശീയ തലത്തിൽ വിഭവങ്ങളും ആവശ്യകതകളും പട്ടികപ്പെടുത്തുന്നതിന് ഗവൺമെന്റ് ഓഫ് ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക വാർ റൂം പോലുമില്ല. ആവശ്യമുള്ളതും ലഭ്യമായതുമായ വിഭവങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി ആശയവിനിമയം നടത്താൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒരു സംവിധാനം ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വർഷാവസാനത്തോടെ ഫൈസറിന്റെ കോവിഡ് വാക്സിൻ പില്ലുകൾ വിപണിയിലെത്തുമെന്ന വാർത്തയെ സ്വാഗതം ചെയ്യുന്നു. എന്നാൽ വാക്സിൻ ഇല്ലാത്ത സാഹചര്യത്തിൽ വാക്സിന് വേണ്ടി മുറവിളി കൂട്ടിയിട്ട് കാര്യമില്ലെന്നും, വാക്സിൻ എവിടെയെന്നും അദ്ദേഹം ചോദിച്ചു.
Adjust Story Font
16