Quantcast

'തെറിവിളികളും, ബഹളം വയ്ക്കലും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവുക' സിത്താര കൃഷ്ണകുമാർ

'എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട് നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല..! ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല..'

MediaOne Logo

Web Desk

  • Published:

    26 May 2021 7:50 AM GMT

തെറിവിളികളും, ബഹളം വയ്ക്കലും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവുക സിത്താര കൃഷ്ണകുമാർ
X

സമൂഹമാധ്യമങ്ങളിൽ ആളുകൾ തമ്മിൽ നടക്കുന്ന രൂക്ഷമായ വ്യക്തിയധിക്ഷേപങ്ങൾക്കെതിരെ ഗായിക സിത്താര കൃഷ്ണകുമാർ. പരസ്‍പരം ശകാരം ചൊരിയുന്നതും ബഹളം വയ്‍ക്കുന്നതും എങ്ങനെയാണ് സഹിഷ്‍ണുതയുള്ള ഒരു സമൂഹത്തിന് അടയാളമാവുന്നതെന്ന് സിത്താര ഫേസ്ബുക് കുറിപ്പിലൂടെ ചോദിക്കുന്നു. പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യമെന്നും പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവില്ലെന്നും സിത്താര ഓർമപ്പെടുത്തുന്നു.

ഒരാൾക്ക് എന്റെ അഭിപ്രായങ്ങളോട് എതിർപ്പുണ്ട് എന്നതുകൊണ്ട് അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു, അയാളെ എതിർക്കാനായി അതിലും മോശമായ ഭാഷയിൽ അയാളെയും അയാളുടെ വീട്ടുകാരെയും അധിക്ഷേപിക്കുന്നു. ഈ രണ്ട് കൂട്ടരും ചെയ്യുന്നത് ഒന്ന് തന്നെയാണ്. എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്,എനിക്ക് നിങ്ങൾ പ്രിയപെട്ടവരാകുന്നില്ല, ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല എന്നും ഓർക്കുക. സിത്താര കൃഷ്‍ണകുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു.

സിത്താര കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വിഷയം ഏതുമാവട്ടെ രാഷ്ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും!!.....അഭിപ്രായ വത്യാസങ്ങൾ സ്വാഭാവികമാണ്! പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യം!! പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവുന്നത്!!! ഒരാൾക്ക് എന്റെ അഭിപ്രായങ്ങളോട് എതിർപ്പുണ്ട് എന്ന് കരുതുക, അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു!! അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ!! നിങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്!! എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല!! ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല!!

നമുക്ക് ആശയപരമായി സംവദിക്കാം!!!

friendship with mutual respect is the key to a fruitful conversation!!!

"Raise your words, not voice. It is rain that grows flowers, not thunder."

Rumi🤍

TAGS :

Next Story