Quantcast

'മതം ആശ്വാസമാകാം, ആവേശമാകരുത്'; രാമക്ഷേത്ര പ്രതിഷ്ഠയിൽ ഗായകൻ വിധു പ്രതാപ്

പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ജിയോ ബേബി ഉൾപ്പെടെ ചലച്ചിത്രരംഗത്തുനിന്നു നിരവധി പേർ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാട് വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    22 Jan 2024 2:06 PM

Religion can be relief, not zeal; Playback singer Vidhu Prathap reacts in the Ayodhya Ram Mandir consecration, Singer Vidhu Prathap on Ayodhya Ram Mandir consecration
X

വിധു പ്രതാപ്

കോഴിക്കോട്: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയില്‍ പ്രതികരിച്ച് പിന്നണി ഗായകൻ വിധു പ്രതാപും. മലയാള ചലച്ചിത്ര രംഗത്തെ നിരവധി സെലിബ്രിറ്റികൾക്കു പിന്നാലെയാണ് വിധുവിന്റെ പ്രതികരണവും പുറത്തുവരുന്നത്.

മതം ഒരു ആശ്വാസമാകാം, ആവേശമാകരുത് എന്നായിരുന്നു വിധുവിന്റെ പോസ്റ്റ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ india എന്ന ഹാഷ് ടാഗും ചേർത്തിട്ടുണ്ട്. പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ കമന്റുമായും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ആഷിഖ് അബു, ജിയോ ബേബി ഉൾപ്പെടെ ചലച്ചിത്രരംഗത്തുനിന്നു നിരവധി പേർ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാട് അറിയിച്ചിരുന്നു.

'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നാണ് റിമ ഭരണഘടനാ ആമുഖം പങ്കുവച്ച് ഫേസ്ബുക്കിൽ കുറിച്ചത്. 'നമ്മുടെ ഇന്ത്യ' എന്നാണ് പാർവതിയുടെ വാക്കുകൾ. നടിമാരായ ദിവ്യപ്രഭ, കനി കുസൃതി, സംവിധായകൻ കമൽ കെ.എം, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ്, സയനോര തുടങ്ങിയവരും ഭരണഘടനയുടെ ആമുഖം പങ്കുവച്ചു.

ഇന്ന് ഉച്ചയോടെയായിരുന്നു ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് പണി പുരോഗമിക്കുന്ന രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടന്നത്. ഉച്ചയ്ക്ക് 12നുശേഷമുള്ള അഭിജിത്ത് മുഹൂർത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷ്ഠ നടത്തിയത്. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങിനു സാക്ഷ്യംവഹിച്ചു.

അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രജനീകാന്ത്, കങ്കണ റണാവത്ത്, രാംചരൺ, ചിരഞ്ജീവി, രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശാൽ, കത്രീന കൈഫ്, ആയുഷ്മാൻ ഖുറാന, രൺദീപ് ഹൂഡ, മാധുരി ദീക്ഷിത് തുടങ്ങി സിനിമാലോകത്തുനിന്നു വലിയൊരു താരനിര തന്നെ ചടങ്ങിനെത്തിയിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, രവീന്ദ്ര ജഡേജ, സൈനാ നെഹ് വാൾ, പി.ടി ഉഷ, വെങ്കിടേഷ് പ്രസാദ്, മിഥാലി രാജ് തുടങ്ങി കായികരംഗത്തുനിന്നും സോനു നിഗം, കൈലാഷ് ഖേർ, അനുരാധാ പദ്വാൾ, ശങ്കർ മഹാദേവൻ ഉൾപ്പെടെ സംഗീതരംഗത്തുനിന്നും പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

Summary: 'Religion can be relief, not zeal'; Playback singer Vidhu Prathap reacts in the Ayodhya Ram Mandir consecration

TAGS :

Next Story