ശുചിമുറിയില്‍ വീണ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന് പരിക്ക്; ആശുപത്രിയില്‍
ദിബ്രുഗഡ് ജില്ലയിലെ റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. സുബീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
ഗുവാഹത്തി: പ്രശസ്ത അസമീസ് ഗായകനും സംഗീതസംവിധായകനുമായ സുബീന്‍ ഗാര്‍ഗിന് ശുചിമുറിയില്‍ വീണതിനെ തുടര്‍ന്ന് പരിക്കേറ്റു. ദിബ്രുഗഡ് ജില്ലയിലെ റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. സുബീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സുബീന്‍റെ തലയില്‍ തുന്നലുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഗാർഗിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ദിബ്രുഗഢ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സെൻ നിർദേശം നൽകിയിരുന്നു. കൂടാതെ മേൽനോട്ടത്തിന് ആരോഗ്യമന്ത്രി കേശബ് മഹന്തയെ നിയോഗിക്കുകയും ചെയ്തിരുന്നു.
അസമീസ്, ബംഗാളി, ബോളിവുഡ് സിനിമകൾക്കായി സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ള കലാകാരനാണ് ഗാര്‍ഗ്. ഇമ്രാൻ ഹഷ്മിയുടെ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന ഗായകനാണ് സുബിൻ ഗാർഗ്. ക്രിഷ് 3-യിലെ ദിൽ തൂ ഹി ബതാ എന്ന ഗാനവും ഗാർഗ് ബോളിവുഡിന് സമ്മാനിച്ച ഗാനമാണ്. ചാന്ദ്നി രാത്, ചന്ദാ, സ്പർശ് തുടങ്ങിയ ആൽബങ്ങളും ഗാർഗിന്റെതാണ്.
Adjust Story Font
16