Quantcast

'കാന്താര' താരങ്ങൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്

അപകടത്തെ തുടർന്ന് ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    25 Nov 2024 8:29 AM GMT

Six junior artists injured as bus carrying Kannada film Kantara artists overturns in Karnataka,  Jadkal, Udupi, Kantara accident,
X

ബംഗളൂരു: കന്നഡ ആക്ഷൻ ത്രില്ലർ 'കാന്താര'യിലെ താരങ്ങൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. ചിത്രത്തിന്റ പ്രീക്വലിന്റെ ഷൂട്ടിങ്ങിനിടയിലാണു സംഭവം. കർണാടകയിലെ ഉഡുപ്പിക്കടുത്തുള്ള ജഡ്കലിലാണ് അപകടമുണ്ടായത്. ജൂനിയർ ആർടിസ്റ്റുകൾക്കാണു പരിക്കേറ്റതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മുടൂരിൽ ചിത്രീകരണം പൂർത്തിയാക്കി ജൂനിയർ ആർടിസ്റ്റുകളുമായി കൊല്ലൂരിലേക്കു മടങ്ങുംവഴി ബസ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ജഡ്കലിലും കുന്ദാപൂരിലുമുള്ള ആശുപത്രികളിലെത്തിച്ചു.

20 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2022ൽ പുറത്തിറങ്ങിയ റിഷബ് ഷെട്ടി ചിത്രം തിയറ്ററിൽ വൻ തരംഗമാണു സൃഷ്ടിച്ചത്. 16 കോടി ബജറ്റിൽ നിർമാണച്ചെലവ് വന്ന ചിത്രം 400 കോടിയാണ് ബോക്‌സ് ഓഫീസിൽനിന്നു വാരിയത്. കാന്താരയിലെ പ്രകടനത്തിന് ഷെട്ടിക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു.

'കാന്താര: ചാപ്റ്റർ 1' എന്ന പേരിലാണ് റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ തന്നെ ചിത്രത്തിന്റെ പ്രീക്വൽ ഒരുങ്ങുന്നത്. അഞ്ച് ഭാഷകളിലായി 2025 ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുമെന്നാണു വിവരം.

Summary: Six junior artists injured as bus carrying Kannada film 'Kantara' artists overturns in Karnataka

TAGS :

Next Story