Quantcast

കോവിഡ് രോഗിയെ രക്ഷിക്കാനായില്ല, ആ കുടുംബത്തെ എങ്ങനെ അഭിമുഖീകരിക്കും; ഹൃദയം തകര്‍ന്ന് സോനു സൂദ്

രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രിയപ്പെട്ട ഒരാളുടെ കുടുംബത്തെ അഭിമുഖീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്

MediaOne Logo

Web Desk

  • Published:

    24 May 2021 7:45 AM GMT

കോവിഡ് രോഗിയെ രക്ഷിക്കാനായില്ല, ആ കുടുംബത്തെ എങ്ങനെ അഭിമുഖീകരിക്കും; ഹൃദയം തകര്‍ന്ന് സോനു സൂദ്
X

കോവിഡ് കാലമെന്ന് പറഞ്ഞാല്‍ ദുരിതങ്ങള്‍ക്കൊപ്പം പെട്ടെന്ന് ഓര്‍മ വരുന്ന പ്രതീക്ഷ നിറഞ്ഞ മുഖങ്ങളുണ്ട്. അതിലൊന്നാണ് ബോളിവുഡ് നടന്‍ സോനു സൂദ്. ലോക്ഡൌണ്‍ കാലത്തും അതിന് ശേഷവും സോനു ചെയ്തുകൊണ്ടിരുന്ന സഹായങ്ങള്‍ എണ്ണിയാല്‍ തീരില്ല. 100 കോടിയുടെ സിനിമ ചെയ്യുന്നതിനെക്കാള്‍ തനിക്ക് സംതൃപ്തി പകരുന്നത് ഒരു രോഗിയെ സഹായിക്കുന്നതാണെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഒരു കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാനാവാത്തതിന്‍റെ ദുഃഖം പങ്കുവച്ചിരിക്കുകയാണ് സോനു. ആ കുടുംബത്തെ താന്‍ എങ്ങനെ അഭിമുഖീകരിക്കുമെന്നാണ് സോനു ചോദിക്കുന്നത്.

''നിങ്ങള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു രോഗിയെ നഷ്ടപ്പെടുന്നതിനെക്കാള്‍ വലുതല്ല നിങ്ങളെ നഷ്ടപ്പെടുന്നത്. രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രിയപ്പെട്ട ഒരാളുടെ കുടുംബത്തെ അഭിമുഖീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്ന് എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു. നിങ്ങൾ ദിവസത്തിൽ 10 തവണയെങ്കിലും ബന്ധപ്പെട്ടിരുന്ന കുടുംബങ്ങൾക്ക് എന്നെന്നേക്കുമായി ബന്ധം നഷ്ടപ്പെടും. ഞാന്‍ നിസ്സഹായനാണ്'' സോനു ട്വിറ്ററില്‍ കുറിച്ചു.

ആന്ധ്രാപ്രദേശില്‍ രണ്ട് ഓക്സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുമെന്ന് സോനു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നെല്ലൂരിലും കുര്‍ണൂരിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

TAGS :

Next Story