Quantcast

'സുഡാനി ഫ്രം നൈജീരിയ'ക്കുശേഷം സൗബിനും സക്കരിയയും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്ത് ആറ് വർഷം തികയുമ്പോഴാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

MediaOne Logo

Web Desk

  • Updated:

    2024-03-23 13:32:00.0

Published:

23 March 2024 6:58 PM IST

Soubin, Zakaria
X

'സുഡാനി ഫ്രം നൈജീരിയ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നടൻ സൗബിൻ ഷാഹിറും സംവിധായകൻ സക്കരിയയും വീണ്ടും ഒന്നിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. 'ആറ് വർഷങ്ങൾക്കുശേഷം പ്രിയപ്പെട്ട നടനും സംവിധായകനും ഒന്നിക്കുന്നു. മനോഹരമായ വിഷ്വൽ ട്രീറ്റിന് തയ്യാറാകൂ' എന്നാണ് സൗബിൻ ഷാഹിറും സക്കരിയയും പങ്കുവെച്ച പോസ്റ്റ്. സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്ത് ആറ് വർഷം തികയുമ്പോഴാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

സൗബിന്‍ ഷാഹിര്‍ നായകനായി പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തെ കാല്‍പ്പന്ത് കളിയുടെ ആവേശത്തെയാണ് അഭ്രപാളിയിലെത്തിച്ചത്. നായകനായ സൗബിന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിട്ടായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിന്റെയും പ്രകടനവും വേറിട്ടുനിന്നു. ചിത്രം തിയേറ്ററുകളിലും വന്‍വിജയമായിരുന്നു.

കാന്‍ ഫിലിം ഫെസ്റ്റിവലിലടക്കം നിരവധി ഫെസ്റ്റിവലുകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി പുരസ്കാരങ്ങളും ചിത്രം നേടി. ചിത്രത്തിലെ പ്രകടനത്തിലൂടെ സൗബിന്‍ ഷാഹിറിന് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചപ്പോൾ സക്കരിയ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നു. ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയ നേടിയിരുന്നു.

TAGS :

Next Story