111 ദശലക്ഷം കാഴ്ചക്കാരുമായി സ്‌ക്വിഡ് ഗെയിം: എന്താണ് ഇതിനിത്ര പ്രത്യേകത?
31 ഭാഷകളിലായി സബ്‌ടൈറ്റില്‍ ഒരുക്കിയും 13 ഭാഷകളില്‍ ഡബ് ചെയ്തുമാണ് സ്ക്വിഡ് ഗെയിം പ്രേക്ഷകരിലേക്കെത്തിയത്.
നെറ്റ്ഫ്ലിക്സിന്‍റെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ് സൗത്ത് കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിം. ആദ്യ ഒരു മാസം കൊണ്ടു മാത്രം ലഭിച്ചത് 111 ദശലക്ഷം കാഴ്ചക്കാര്‍. സര്‍വൈവല്‍ ഗണത്തില്‍പെടുന്ന സീരീസ് തിരക്കഥയെഴുതി സംവിധാനം ചെയ്തത് ഹ്വാങ് ഡോങ് ഹ്യൂകാണ്.
Squid Game has officially reached 111 million fans — making it our biggest series launch ever! pic.twitter.com/SW3FJ42Qsn
— Netflix (@netflix) October 12, 2021
ഇതു വരെ ഒരു നെറ്റ്ഫ്ലിക്സ് സീരീസിനും ഇത്തരമൊരു പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടില്ല. 90 രാജ്യങ്ങളിലും സ്‌ക്വാഡ് ഗെയിം ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. 31 ഭാഷകളിലായി സബ്‌ടൈറ്റില്‍ ഒരുക്കിയും 13 ഭാഷകളില്‍ ഡബ് ചെയ്തുമാണ് സ്ക്വിഡ് ഗെയിം പ്രേക്ഷകരിലേക്കെത്തിയത്.
ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ നേടിയ നെറ്റ്ഫ്ലിക്സ് സീരീസ് ബ്രിജിട്ടണ്‍ ആയിരുന്നു. ആഗോളതലത്തില്‍ ആകെ 82 മില്യണ്‍ കാഴ്ചക്കാരായിരുന്നു 2020 റിലീസായ സീരീസിന് ലഭിച്ചത്. എന്നാല്‍ റെക്കോര്‍ഡ് മറികടക്കാന്‍ സ്‌ക്വിഡ് ഗെയിമിന് ഒരു മാസം പോലും വേണ്ടിവന്നില്ല. നിരവധി പ്രൊഡക്ഷന്‍ കമ്പനികള്‍ നിരസിച്ച സീരീസ് എന്ന വിശേഷണം കൂടിയുണ്ട് സ്വക്വാഡ് ഗെയിമിന്.
സിയോളില്‍ നടക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിം. 450 പേര്‍ 4560 കോടി രൂപ സമ്മാനം നേടാന്‍ വിവിധ തരത്തിലുള്ള ഗെയിം കളിക്കുന്നു. ഗെയിമില്‍ തോല്‍ക്കുന്നവരുടെ ജീവന്‍ നഷ്ടമാകും. ഇതാണ് സീരീസിന്റെ പ്രമേയം 9 എപ്പിസോഡുകളാണ് ആദ്യ സീസണില്‍ ഉള്ളത്. സെപ്തംബര്‍ 17നാണ് ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. ഇതിനു മുമ്പ് മണി ഹീസ്റ്റ്, ഡാര്‍ക്ക്, ലുപിന്‍ എന്നീ അന്യഭാഷ സീരീസുകള്‍ക്കാണ് ലോക പ്രേക്ഷകരില്‍ നിന്ന് ഇത്തരത്തിലുള്ള സ്വീകാര്യത ലഭിച്ചിട്ടുള്ളത്.
Adjust Story Font
16