Quantcast

'തൊഴിൽ നിഷേധം തെറ്റ്'; ശ്രീനാഥ് ഭാസിക്കെതിരായ വിലക്കിൽ മമ്മൂട്ടി

ഖത്തറിൽ നടന്ന പരിപാടിയിലും വിഷയത്തിൽ മമ്മൂട്ടി നിലപാട് വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-04 07:44:07.0

Published:

4 Oct 2022 7:09 AM GMT

തൊഴിൽ നിഷേധം തെറ്റ്; ശ്രീനാഥ് ഭാസിക്കെതിരായ വിലക്കിൽ മമ്മൂട്ടി
X

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയ ചലച്ചിത്ര നിർമാതാക്കളുടെ നടപടിയെ വിമർശിച്ച് നടൻ മമ്മൂട്ടി. ശ്രീനാഥിനെ വിലക്കിയത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ചിത്രമായ 'റോഷാക്കി'ന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചുവെന്നാണ് മനസിലാക്കുന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവരെ മമ്മൂട്ടി പറഞ്ഞു. അങ്ങനെയല്ലെങ്കില്‍ ആരെയും ജോലിയില്‍നിന്ന് വിലക്കാന്‍ പാടില്ലെന്നും തൊഴിൽനിഷേധം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തർ നടന്ന പ്രമോഷൻ പരിപാടിയിലും വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഓരോരുത്തർക്കും ഓരോ ചോദ്യങ്ങളും അവരവരുടെ മറുപടികളുമുണ്ടാവും. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ ആവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'നമ്മൾ അതേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരുദിവസം പോരാതെ വരും. ഓരോരുത്തർക്കും ഓരോ ചോദ്യങ്ങളും അവരവരുടെ മറുപടികളുമുണ്ടാവും. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെ''- മമ്മൂട്ടി പറഞ്ഞു.

ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിലാണ് ഫിലം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. നിലവിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും. അതിനുശേഷം മറ്റു ചിത്രങ്ങളൊന്നും നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. എത്ര കാലമാണ് വിലക്കെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടില്ല.

Summary: 'The denial of employment is wrong'; Mammootty criticizes the movie ban against the young actor Sreenath Bhasi

TAGS :

Next Story