'വീണ്ടും' തിരിച്ചുവരവിനൊരുങ്ങി ശ്രീശാന്ത്; ഇത്തവണ ക്രിക്കറ്റിലേക്കല്ല...

'വീണ്ടും' തിരിച്ചുവരവിനൊരുങ്ങി ശ്രീശാന്ത്; ഇത്തവണ ക്രിക്കറ്റിലേക്കല്ല...

'പട്ടാ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 Jun 2021 1:01 PM

വീണ്ടും തിരിച്ചുവരവിനൊരുങ്ങി ശ്രീശാന്ത്; ഇത്തവണ ക്രിക്കറ്റിലേക്കല്ല...
X

ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും തിരിച്ചുവരവിനൊരുങ്ങുന്നു. ഇത്തവണ പക്ഷെ ക്രിക്കറ്റിലേക്കല്ല, സിനിമയിലേക്കാണ് താരത്തിന്‍റെ തിരിച്ചുവരവ്. ആര്‍. രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സിബിഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് വെള്ളിത്തിരയിലെത്തുന്നത്. 'പട്ടാ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ആക്ഷനും സംഗീതത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ശ്രീശാന്തിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹം അത് അഭിനയിച്ചുകാണിച്ചത് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും കഥാപാത്രത്തെ നല്ല രീതിയില്‍ സ്ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഐ.പി.എല്‍ കോഴ വിവാദത്തെത്തുടര്‍ന്ന് ലഭിച്ച വിലക്ക് ബിസിസിഐ നീക്കിയതിനെത്തുടര്‍ന്ന് കേരളത്തിനായി താരം കളത്തിലിറങ്ങിയിരുന്നു. വിജയ് ഹസാരെ ട്രോഫി, സഈദ് മുഷ്താഖ് അലി ട്രോഫി എന്നീ ടൂര്‍ണമെന്‍റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ശ്രീശാന്തിനായി. എന്നാല്‍ ഐ.പി.എല്‍ ഓക്ഷനില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത അദ്ദേഹം ലേലത്തില്‍ നിന്നും പുറത്തായി.

TAGS :

Next Story