കാത്തിരിപ്പിന് അവസാനം, രാജമൗലി ചിത്രം 'ആര്‍ആര്‍ആര്‍' എത്തുന്നത് അടുത്തവര്‍ഷം
രുദ്രം രണം രുധിരം എന്നതിന്റെ ചുരുക്കെഴുത്തായ 'ആര്‍ആര്‍ആര്‍' 1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ്.
ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ അടുത്തവര്‍ഷം എത്തും. രാജമൗലി സിനിമ ജനുവരി ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.
07.01.2022. It is… :) #RRRMovie #RRROnJan7th @tarak9999 @AlwaysRamCharan @mmkeeravaani @ajaydevgn @aliaa08 @oliviamorris891 @RRRMovie @DVVMovies pic.twitter.com/eQDxGEajdy
— rajamouli ss (@ssrajamouli) October 2, 2021
രുദ്രം രണം രുധിരം എന്നതിന്റെ ചുരുക്കെഴുത്തായ ആര്‍ആര്‍ആര്‍ 1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ്. അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് സിനിമ പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങിയവരോടൊപ്പം വിദേശ താരങ്ങളായ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വലിയ മുതല്‍മുടക്കില്‍ മൂന്ന് വര്‍ഷം എടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 2018 ല്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം കോവിഡ് രൂക്ഷമായതോടെ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഷൂട്ടിങ് പുനരാരംഭിച്ചു. തിയേറ്റര്‍ റിലീസിനു ശേഷം ഒടിടി പ്ലാറ്റ്‌ഫോമുകളിലും ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രമെത്തുന്നുണ്ട്.
Adjust Story Font
16