Quantcast

അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിയിൽ സംഘർഷം, ചെരിപ്പേറ്; ലാത്തിച്ചാർജ് നടത്തി പൊലീസ്

സ്ഥിതിഗതികൾ വഷളായതോടെ അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും പരിപാടി തീരുംമുന്‍പേ സ്ഥലംവിട്ടു

MediaOne Logo

Web Desk

  • Published:

    27 Feb 2024 2:46 AM GMT

അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിയിൽ സംഘർഷം, ചെരിപ്പേറ്; ലാത്തിച്ചാർജ് നടത്തി പൊലീസ്
X

ലഖ്‌നൗ: ഉത്തർപ്രദേശിൽ അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിക്കിടെ സംഘർഷവും ലാത്തിച്ചാർജും. നിയന്ത്രണം വിട്ട ജനക്കൂട്ടത്തിനുനേരെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു പൊലീസ്. റിലീസിനൊരുങ്ങുന്ന 'ബഡേ മിയാൻ ചോട്ടെ മിയാൻ' ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. ജനക്കൂട്ടത്തിൽനിന്നു ചെരിപ്പേറുണ്ടായതായും റിപ്പോർട്ടുണ്ട്.

തിങ്കളാഴ്ച ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി. താരങ്ങളെ കാണാനായി ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും സമ്മാനങ്ങൾ വാരിവിതറിയതോടെയാണ് ആൾക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായത്. ബാരിക്കേഡും തകർത്ത് വേദിയിലേക്ക് ആരാധകർ ഓടിയടുത്തതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.

ആരാധകർ പരിഭ്രാന്തരായി ഗ്രൗണ്ടിന്റെ നാലുപാടും ചിതറിയോടി. ഇതിനിടെ ആൾക്കൂട്ടത്തിൽനിന്ന് സ്‌റ്റേഡിനുനേരെ ചെരിപ്പേറുണ്ടായതായും റിപ്പോർട്ടുണ്ട്. സംഭവത്തിനു പിന്നാലെ പരിപാടി പൂർത്തിയാക്കാതെ താരങ്ങൾ വേദി വിട്ടു.

പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ലാത്തിച്ചാർജ് നടപടി നിഷേധിക്കുകയാണ് പൊലീസ്. മിനിറ്റുകൾക്കകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നതായി ചൗക്ക് പൊലീസ് കമ്മിഷണർ രാജ്കുമാർ സിങ് പ്രതികരിച്ചു. പൊലീസിന്റെ ലാത്തിച്ചാർജ് പ്രയോഗമുണ്ടായിട്ടില്ലെന്നും പ്രദേശത്ത് ക്രമസമാധാനനില വീണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Summary: UP cops lathi-charge amid stampede in Akshay Kumar, Tiger Shroff event at Lucknow's historic Hussainabad Clock Tower

TAGS :

Next Story