Quantcast

'ഈ രാജ്യം ഒരുത്തന്‍റെയും തന്തയുടെ വകയല്ല"; ജനഗണമന അന്‍പത് കോടി ക്ലബില്‍, സക്സസ് ട്രെയിലര്‍ വീഡിയോ

എന്ന് നിന്‍റെ മൊയ്തീന്‍, എസ്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍പത് കോടി ക്ലബില്‍ ഇടം നേടുന്ന പൃഥ്വിരാജിന്‍റെ മൂന്നാമത്തെ ചിത്രം കൂടിയാണ് ജനഗണമന.

MediaOne Logo

ijas

  • Updated:

    2022-05-24 13:38:12.0

Published:

24 May 2022 1:22 PM GMT

ഈ രാജ്യം ഒരുത്തന്‍റെയും തന്തയുടെ വകയല്ല; ജനഗണമന അന്‍പത് കോടി ക്ലബില്‍, സക്സസ് ട്രെയിലര്‍ വീഡിയോ
X

പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത ജനഗണമന അന്‍പത് കോടി ക്ലബില്‍. ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ലോകത്താകമാനമുള്ള പ്രദര്‍ശനങ്ങളില്‍ നിന്നാണ് സിനിമ അന്‍പത് കോടി കരസ്ഥമാക്കിയത്. ജനഗണമനയുടെ ഐതിഹാസിക വിജയത്തില്‍ നന്ദി അറിയിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിലെ മര്‍മ്മ പ്രധാന മുഹുര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള സക്സസ് ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തിയ ജനഗണമന 25 ദിവസം കൊണ്ടാണ് അന്‍പത് കോടി ക്ലബില്‍ ഇടം പിടിക്കുന്നത്. എന്ന് നിന്‍റെ മൊയ്തീന്‍, എസ്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍പത് കോടി ക്ലബില്‍ ഇടം നേടുന്ന പൃഥ്വിരാജിന്‍റെ മൂന്നാമത്തെ ചിത്രം കൂടിയാണ് ജനഗണമന.

ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കിയ ജനഗണമന വര്‍ത്തമാന ഇന്ത്യയിലെ പ്രധാന സംഭവ പരമ്പരകളെ സ്ക്രീനിലേക്ക് പകര്‍ത്തിയ ചിത്രമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക്ക് ഫ്രെയിംസിന്‍റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിച്ചത്. ഡ്രൈംവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ചിത്രം കൂടിയാണ് ജനഗണമന. രാഷ്ട്രീയ-സാമൂഹിക പ്രസക്തി കാരണം പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കുമിടയില്‍ ചിത്രത്തിന് വലിയ ശ്രദ്ധ നേടിയിരുന്നു.

മംമ്ത മോഹന്‍ദാസ്, ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്‌കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളിലായാണ് ജനഗണമന ഒരുക്കിയിരിക്കുന്നത്. രണ്ടാം ഭാഗത്തിലെ സീനുകളും ഡയലോഗുകളുമായിരുന്നു ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ആദ്യ ട്രെയിലറുകളിലും ടീസറുകളിലുമുണ്ടായിരുന്നത്. രണ്ടാം ഭാഗം വൈകാതെ തന്നെ പുറത്തിറക്കും.

Success Trailer Video, Jana Gana Mana At Fifty Crores Club

TAGS :

Next Story