Quantcast

അച്ഛന് ഏത് അവാര്‍ഡാണ് കിട്ടിയതെന്ന് പോലും അറിയില്ലേ? ഷാരൂഖ് ഖാന്‍റെ മകളെ പരിഹസിച്ച് അമിതാഭ് ബച്ചന്‍,സുഹാനക്ക് ട്രോള്‍

വേദാംഗ് റെയ്‌നയാണ് ആദ്യം പ്രതികരിച്ചത്

MediaOne Logo

Web Desk

  • Published:

    16 Dec 2023 6:46 AM

Suhana-Khan-Amitabh Bachchan
X

സുഹാന/അമിതാഭ് ബച്ചന്‍

മുംബൈ: പിതാവ് ഷാരൂഖ് ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയ സുഹാന ഖാനെ പരിഹസിച്ച് നടന്‍ അമിതാഭ് ബച്ചന്‍. ബിഗ്ബി അവതാരകനായ കോന്‍ ബനേഗ ക്രോര്‍പതിയിലാണ് സുഹാന ഷാരൂഖിനെക്കുറിച്ചുള്ള ചോദ്യത്തിന് തെറ്റായ മറുപടി നല്‍കിയതുമൂലം പരിഹാസത്തിന് ഇരയായത്.

ദ ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച സുഹാന സഹതാരങ്ങളായ വേദാംഗ് റെയ്ന,സോയ അക്തര്‍ എന്നിവര്‍ക്കൊപ്പമാണ് താരപുത്രി ഷോയിലെത്തിയത്. സുഹാനയുടെ മറുപടി കേട്ട് ആരാധകര്‍ മാത്രമല്ല,ബച്ചന്‍ പോലും സ്തബ്ദനായി. ഈ ബഹുമതികളില്‍ ഏതാണ് ഷാരൂഖ് ഖാന് ഇതുവരെ ലഭിക്കാത്തത് എന്നായിരുന്നു ചോദ്യം. (എ) പത്മശ്രീ, (ബി) ലെജിയന്‍ ഓഫ് ഓണര്‍, (സി), എല്‍ എറ്റോയില്‍ ഡി ഓര്‍, (ഡി) വോള്‍പ്പി കപ്പ്, എന്നിവയായിരുന്നു ബച്ചന്‍ നല്‍കിയ ഓപ്ഷനുകള്‍. ‘(എ) പത്മശ്രീ’ എന്നായിരുന്നു സുഹാനയുടെ മറുപടി. 2005ല്‍ ഷാരൂഖ് ഖാന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. വോള്‍പ്പി കപ്പ് ആയിരുന്നു ശരിയായ ഉത്തരം.

വേദാംഗ് റെയ്‌നയാണ് ആദ്യം പ്രതികരിച്ചത്. 'ഇതൊക്കെ എങ്ങനെ അറിയാതിരിക്കും' വേദാംഗ് അവിശ്വസനീയതയോടെ പറഞ്ഞു.അമിതാഭ് ബച്ചന്‍ ഒരുനിമിഷത്തേക്ക് നിശ്ശബ്ദനായി.'' അച്ഛന് ഏത് പുരസ്കാരമാണ് കിട്ടിയതെന്ന് പോലും മകള്‍ക്കറിയില്ല. മുന്നില്‍ ഇരിക്കുന്നയാള്‍ സിനിമയില്‍ എന്റെ അച്ഛന്റെ വേഷം ചെയ്തിട്ടുണ്ട്.അത് കൊണ്ട് എളുപ്പത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെടണം എന്ന് പറഞ്ഞാണ് അച്ഛന്‍ മകളെ ഇങ്ങോട്ട് പറഞ്ഞയച്ചത്, ഇപ്പോള്‍ ആ ഞാന്‍ അവളോട് എളുപ്പമുള്ള ഒരു ചോദ്യം ചോദിച്ചു, അതിന്റെ പോലും ഉത്തരം അറിയില്ല” ബച്ചന്‍ പരിഹസിച്ചു.



TAGS :

Next Story