Quantcast

'ഗദർ: ഏക് പ്രേം കഥ' 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്

റീമാസ്റ്റര്‍ ചെയ്ത 4കെ പതിപ്പാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പുതിയ പതിപ്പിന്‍റെ ട്രയിലര്‍ വെള്ളിയാഴ്ച പുറത്തിറങ്ങി

MediaOne Logo

Web Desk

  • Published:

    26 May 2023 1:20 PM

Gadar: Ek Prem Katha
X

ഗദർ: ഏക് പ്രേം കഥ

സണ്ണി ഡിയോളും അമീഷ പട്ടേലും തകര്‍ത്തഭിനയിച്ച പ്രണയചിത്രം 'ഗദർ: ഏക് പ്രേം കഥ' റീറിലീസിനൊരുങ്ങുന്നു. താരങ്ങള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ജൂണ്‍ 9നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അമീഷയും സണ്ണിയും തിയറ്ററുകളില്‍ പ്രണയമഴ പെയ്യിക്കാനൊരുങ്ങുകയാണ്.

റീമാസ്റ്റര്‍ ചെയ്ത 4കെ പതിപ്പാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പുതിയ പതിപ്പിന്‍റെ ട്രയിലര്‍ വെള്ളിയാഴ്ച പുറത്തിറങ്ങി. അനിൽ ശർമ്മ സംവിധാനം ചെയ്ത ചിത്രം 2001ലാണ് പുറത്തിറങ്ങിയത്. 1947 ൽ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥയാണ് ചിത്രത്തിന്‍റെ പ്രമേയം. അമരീഷ് പുരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. അമൃത്സറില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറായ താരാ സിംഗും ലാഹോറിലെ മുസ്‍ലിം കുടുംബത്തില്‍ നിന്നുള്ള സക്കീനയും തമ്മിലുള്ള പ്രണയമാണ് ഗദർ: ഏക് പ്രേം കഥ പറഞ്ഞത്. ചിത്രം ബോക്സോഫീസില്‍ തരംഗമായിരുന്നു.

ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ 'ഗദര്‍ 2: ദ കഥ കണ്ടിന്യൂസ്' ആഗസ്തില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഗദറിന്‍റെ റിറിലീസ്. സണ്ണി ഡിയോളിനും അമീഷക്കുമൊപ്പം ഉത്കര്‍ഷ് ശര്‍മയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനില്‍ ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

TAGS :

Next Story