'സണ്ണി' വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്; സന്തോഷം പങ്കുവെച്ച് ജയസൂര്യ
സ്‌പെയിനിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും 'സണ്ണി' തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് 'സണ്ണി'. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമയ്ക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയെ 'ധാക്ക' അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുത്ത വാർത്തയാണ് പുറത്തു വരുന്നത്. ജയസൂര്യയാണ് സിനിമ തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. സ്‌പെയിനിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും 'സണ്ണി' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഷ്യൻ സിനിമാ വിഭാഗത്തിലെ മത്സരത്തിലാണ് 'ധാക്ക' ചലച്ചിത്രോത്സവത്തിൽ 'സണ്ണി' മത്സരിക്കുക
കൊവിഡിനിടയില്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന സണ്ണി ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്‍റൈനില്‍ ഇരിക്കേണ്ടി വരുന്നു. തന്‍റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട്, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്ന സണ്ണി, ഈ വൈകാരിക ശൂന്യത നികത്താനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്.
ഡ്രീംസ് ആന്‍റ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവിന്‍റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.
പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നിവയാണ് ജയസൂര്യ - രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ.
Adjust Story Font
16