കമല്‍ഹാസനൊപ്പം 'പഠാൻ' കാണാനെത്തി എണ്‍പതുകളിലെ സൂപ്പര്‍ നായികമാര്‍
സുഹാസിനി മണിരത്‌നം, ശോഭന, ജയശ്രീ എന്നിവരാണ് കമൽഹാസനൊപ്പം പഠാൻ കാണാനെത്തിയത്. ചെന്നൈയിൽ ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിലാണ് ഇവർ 'പഠാൻ' കണ്ടത്
ചെന്നൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ നയകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പഠാൻ. റിലീസിന് മുമ്പ് തന്നെ റെക്കോർഡ് ടിക്കറ്റ് വിൽപ്പന നടത്തിയ ചിത്രം ബോളിവുഡിന്റെ തന്നെ തലവര മാറ്റിക്കുറിച്ച ചിത്രമാണ്. മൂന്ന് ഭാഷകളിൽ റിലീസ് ചെയ്ത പഠാന്‍ 12 ദിവസംകൊണ്ട് 800 കോടി രൂപയാണ് നേടിയത്.
ഇപ്പോഴിതാ ഉലകനായകൻ കമൽഹസനും എൺപതുകളിലെ സൂപ്പർനായികമാരും ഒന്നിച്ച് പഠാൻ കാണാനെത്തിയപ്പോഴെടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുഹാസിനി മണിരത്‌നം, ശോഭന, ജയശ്രീ എന്നിവരാണ് കമൽഹാസനൊപ്പം പഠാൻ കാണാനെത്തിയത്. ചെന്നൈയിൽ ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിലാണ് ഇവർ പഠാൻ കണ്ടത്.
നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമാണ് പഠാൻ. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റിലീസിനെത്തിയ ചിത്രം വലിയ വിവാദമാവുകയും ചെയ്തു. റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം ബോളീവുഡിന്റെ തന്നെ തലവര മാറ്റിയ ഒന്നായിരുന്നു.
ഇപ്പോൾ തന്റെ തിരിച്ചുവരവ് അതിഗംഭീരമാക്കിയ ആരാധകർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളീവുഡിന്റെ കിംഗ് ഖാനും. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്. ';സൂര്യൻ ഒറ്റക്കാണ്. അത് പ്രകാശിക്കുന്നുണ്ട്. വീണ്ടും പ്രകാശിക്കാനായി ഇരുട്ടിൽ നിന്നും അത് പുറത്തേക്ക് വരുന്നു. പഠാനിൽ സൂര്യന് പ്രകാശിക്കാൻ അവസരം തന്ന എല്ലാവർക്കും നന്ദി''. ഷാരൂഖ് കുറിച്ചു. സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന തന്റെ ചിത്രത്തോടൊപ്പമാണ് ഷാരൂഖിന്റെ കുറിപ്പ്.
സംഘപരിവാറിൻറെ ബഹിഷ്‌കരണാഹ്വാനത്തിനിടെ തിയറ്ററുകളിലെത്തിയ പഠാൻ റെക്കോർഡി വിജയമാണ് നേടിയത്. സിനിമയിലെ ബെഷറം രംഗ് എന്ന് തുടങ്ങുന്ന ഗാനരംഗത്തിലെ ദീപിക പദുകോണിന്റെ വസ്ത്രധാരണം ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ സംഘടനകൾ പരസ്യ ഭീഷണി മുഴക്കിയത്. ദീപികയുടെ കാവി ബിക്കിനി ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നായിരുന്നു പരാതി.
എന്നാൽ ബഹിഷ്‌കരണാഹ്വാനത്തിന് ഇടയിലും തിയറ്ററുകൾ നിറഞ്ഞുകവിഞ്ഞു. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമൊപ്പം ജോൺ എബ്രഹാമും മുഖ്യവേഷത്തിലെത്തി. സിദ്ധാർഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. യഷ് രാജ് ഫിലിംസാണ് നിർമാണം തിയേറ്ററുകളിൽ എത്തിയതു മുതൽ ഒന്നിനുപുറകെ ഒന്നായി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് പഠാൻ. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ജനുവരി 25ാനാണ് തിയേറ്ററുകളിലെത്തിയത്.
Adjust Story Font
16