Quantcast

'തുറന്നുവിട്ടവര്‍ തിരിച്ചുവരുന്നത് ചുരുക്കമാണ്'; സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും നേര്‍ക്കുനേര്‍, ത്രില്ലടിപ്പിക്കാന്‍ പത്താംവളവ്

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

MediaOne Logo

ijas

  • Updated:

    2022-03-16 13:42:15.0

Published:

16 March 2022 1:36 PM GMT

തുറന്നുവിട്ടവര്‍ തിരിച്ചുവരുന്നത് ചുരുക്കമാണ്; സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും നേര്‍ക്കുനേര്‍, ത്രില്ലടിപ്പിക്കാന്‍ പത്താംവളവ്
X

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്ത 'പത്താം വളവിന്‍റെ' ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം അജ്മല്‍ അമീര്‍ പത്താം വളവിലൂടെ മലയാളത്തില്‍ എത്തുന്നുണ്ട്. അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്.

യു.ജി.എം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം.എം.സ്.

നൈറ്റ് ഡ്രൈവിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രമാണ് 'പത്താം വളവ്'. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. എഡിറ്റര്‍ -ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍-നോബിള്‍ ജേക്കബ്, കോസ്റ്റ്യൂം ഡിസൈനര്‍-ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ്-കോവിലകം, മേക്കപ്പ്-ജിതേഷ് പൊയ്യ, പി.ആര്‍.ഓ-ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

TAGS :

Next Story