ഓസ്‌കാർ അക്കാദമിയിൽ അംഗമായി നടൻ സൂര്യ; ക്ഷണം ലഭിക്കുന്ന ആദ്യ തെന്നിന്ത്യൻ താരം
കേരളത്തിന്റെ അഭിമാനമായി ഡോക്യുമെന്ററി സംവിധായിക റിന്റുതോമസ്
ലോസ് ആഞ്ചലസ്: ഓസ്‌കാർ അക്കാദമിയിൽ അംഗമാകാൻ തമിഴ് നടൻ സൂര്യക്ക് ക്ഷണം. തെന്നിന്ത്യൻ സിനിമയിൽ നിന്ന് ക്ഷണം ലഭിക്കുന്ന ആദ്യ നടനാണ് സൂര്യ. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകാനാണ് സൂര്യയെ ഓസ്‌കർ അക്കാദമി ക്ഷണിച്ചിട്ടുള്ളത്. സൂര്യക്ക് പുറമെ മലയാളിയും ഓസ്‌കാർ നോമിനേഷൻ ലഭിച്ച 'റൈറ്റിങ് വിത്ത് ഫയർ' ഡോക്യുമെന്ററി സംവിധായകരായ റിന്റു തോമസിനും പങ്കാളി സുഷ്മിത് ഘോഷിനും ക്ഷണം ലഭിച്ചിട്ടുണ്ട്.
ബോളിവുഡ് താരം കജോൾ, എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയിൽ അംഗമാകാൻ ക്ഷണിച്ചിട്ടുണ്ട്. ഓസ്‌കർ അക്കാദമിയിൽ അംഗമാകുന്നവർക്ക് ലോസ് ആഞ്ചൽസിൽ വർഷം തോറും നടക്കുന്ന ഓസ്‌കാർ അവാർഡുകൾക്ക് വോട്ടുചെയ്യാൻ അർഹത ലഭിക്കും. സിനിമയുടെ വിവിധ മേഖലകളിൽ ഇവര്‍ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഓസ്‌കാർ അക്കാദമി ഈ വർഷം 397 പേരെയാണ് അംഗമാകാൻ ക്ഷണിച്ചിട്ടുള്ളത്. അക്കാദമി തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടത്.
It's time to announce our new members! Meet the Class of 2022. https://t.co/BIpkeYpGPV
— The Academy (@TheAcademy) June 28, 2022
സൂര്യ നായകനായ ചിത്രം 'ജയ് ഭീം' ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം നിരവധി പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയിരുന്നു. ദളിത് വനിതകൾ മാധ്യമപ്രവർത്തകരായ 'ഖബർ ലഹാരിയ' എന്ന ഹിന്ദി പത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ' എന്ന വിഭാഗത്തിൽ മത്സരിച്ചിരുന്നു.
Adjust Story Font
16