1000 വര്‍ഷം മുമ്പുള്ള യോദ്ധാവായി സൂര്യ, വില്ലനായി ബോബി ഡിയോള്‍; കങ്കുവ ഏപ്രിലില്‍ എത്തും
ബോബി ഡിയോളിന് പിറന്നാൾ ആശംസ നേർന്നുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്
സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ'. ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യുധിരൻ എന്ന കഥാപാത്രത്തെയാണ് ബോബി അവതരിപ്പിക്കുന്നത്. താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും നിർമാതാക്കൾ പുറത്തുവിട്ടു. ബോബിക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ടാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. മറക്കാനാകാത്ത മുഖം, ക്രൂരനും, ശക്തനുമായ ഞങ്ങളുടെ യുധിരൻ. ജന്മദിനാശംസകൾ ബോബി ഡിയോൾ സാർ' എന്നാണ് അണിയറപ്രവർത്തകർ പോസ്റ്ററിനൊപ്പം കുറിച്ചത്.
ബോബി ഡിയോളിന്റെ ആദ്യ തമിഴ് ചിത്രമാണ് കങ്കുവ. രൺബീർ കപൂർ നായകനായെത്തിയ അനിമലിൽ അബ്രാർ ഹക്ക് എന്ന വില്ലൻ കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് കഥാപാത്രത്തിന് ലഭിച്ചത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ പുതിയ ചിത്രത്തിലെ പ്രകടനത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ കഥയാണ് കങ്കുവ പറയുന്നത്.
ചിത്രത്തിൽ യോദ്ധാവായാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. ശിവയുടെ0സംവിധാനത്തിലെത്തുന്ന പിരിയേഡിക് ത്രീഡി ചിത്രമാണിത്. 'കങ്കുവാ' എന്ന ഗോത്രസമൂഹത്തിന്റെ കഥയാണ് കങ്കുവ പറയുന്നത്. 300 കോടി രൂപയിലധികം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 2024 ഏപ്രില്‍ 11 ന് തിയേറ്ററുകളിലേക്കെത്തും
Adjust Story Font
16