'എല്ലാ വെള്ളിയാഴ്ചയും എന്തിനാണ് എന്നെ കല്യാണം കഴിപ്പിക്കുന്നത്? തമന്ന
വിജയ് വർമ്മയുമായി പ്രണയത്തിലാണെന്ന കിംവദന്തികൾക്കെതിരെയാണ് തമന്ന രംഗത്തെത്തിയത്
ബോളിവുഡ് നടൻ വിജയ് വർമ്മയുമായി പ്രണയത്തിലാണെന്ന കിംവദന്തികളിൽ മൗനം വെടിഞ്ഞ് തമന്ന ഭാട്ടിയ. 'അതിനെക്കുറിച്ച് ഇപ്പോൾ വ്യക്തമാക്കേണ്ട ആവശ്യമില്ലെന്നും. ഇതൊന്നു മറുപടി അർഹിക്കുന്നില്ലെന്നും തമന്ന വ്യക്തമാക്കി. ഇങ്ങനെ ദിവസവും ഓരോന്ന് ഇറങ്ങുന്നുണ്ടെന്നും നടി പറഞ്ഞു. ഒന്നിലധികം പൊതു വേദികളിൽ ഇരുവരേയും ഒന്നിച്ചു കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ് പ്രചരിച്ചു തുടങ്ങിയത്.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ താരം ഈ ഗോസിപ്പിന് മറുപടിയുമായി എത്തിയത്. സിനിമയിൽ നടൻമാർ അനുഭവിക്കുന്നതിനേക്കാൾ ഇത്തരം വാർത്തകൾ നേരിടുന്നത് നടിമാരാണെന്ന് തമന്ന പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ നടക്കുന്നതെന്ന് അറിയില്ലെന്നും ഇതൊന്നും മറുപടി അർഹിക്കുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.
നടിമാർ യഥാർത്ഥത്തിൽ വിവാഹിതരാകുന്നതിനു മുമ്പ് തന്നെ നിരവധി തവണ ഇത്തരം ഗോസിപ്പുകളിൽ വിവാഹിതരായിട്ടുണ്ടാകും. എല്ലാ വെള്ളിയാഴ്ച്ചയും തങ്ങളുടെ വിവാഹം നടക്കുന്നുണ്ട്. എന്റെ കല്യാണം തന്നെ എത്ര തവണ നടത്തി. ഇതിൽ തന്നെ ഡോക്ടർമാരും എൻജിനിയർമാരുമൊക്കെ ഉൾപ്പെടുന്നുണ്ട്. കുറേയധികം തവണ എന്റെ വിവാഹം കഴിഞ്ഞു. ഇനി ശരിക്കും വിവാഹം കഴിക്കുമ്പോൾ എന്താണ് സംഭവിക്കുക എന്നറിയില്ല, എന്താണ് ആളുകൾക്ക് ഇതിലൊക്കെ ഇത്ര താത്പര്യം.
ഞാനും വിജയ്‌യും ഒന്നിച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട്. ഇത്തരം ഊഹാപോഹങ്ങൾ വന്നുകൊണ്ടേയിരിക്കും. അതിനെല്ലാം മറുപടി കൊടുക്കേണ്ടതിന്റെ കാര്യമില്ല. ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാനുമില്ലെന്നും നടി പറഞ്ഞു.
Adjust Story Font
16