നടന് പ്രദീപ് കെ വിജയന് മരിച്ച നിലയില്‍; തലയില്‍ മുറിവ്
രണ്ടു ദിവസമായി ഫോണില്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് സംശയം തോന്നി സുഹൃത്ത് പ്രദീപിന്റെ ചെന്നൈയിലെ വീട്ടിലെത്തുകയായിരുന്നു
പ്രദീപ് കെ വിജയന്
ചെന്നൈ: തമിഴ് നടന് പ്രദീപ് കെ വിജയന് മരിച്ച നിലയില്‍. ചെന്നൈയിലെ പാലവാക്കത്തെ വസതിയിലാണു മൃതദേഹം കണ്ടെത്തിയത്. തലയില്‍ മുറിവുണ്ടായിരുന്നുവെന്നാണു വിവരം. രണ്ടു ദിവസം മുന്‍പ് മരണ സംഭവിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്.
രണ്ടു ദിവസമായി ഫോണില്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് സംശയം തോന്നി സുഹൃത്ത് ഇന്നലെ പ്രദീപിന്റെ വീട്ടിലെത്തുകയായിരുന്നു. വാതില്‍ മുട്ടിനോക്കിയിട്ടും തുറന്നില്ല. സംശയം തോന്നി നീലാങ്കരൈ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വീട് കുത്തിത്തുറന്നു പരിശോധിച്ചപ്പോളാണ് നിലത്ത് വീണുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തലയില്‍ മുറിവുമുണ്ടായിരുന്നു.
മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കം തോന്നുന്നതായാണ് പൊലീസ് നല്കുന്ന വിവരം. ഹൃദയാഘാതമാണെന്നും സംശയിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി മൃതദേഹം റോയാപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2013ല്‍ പുറത്തിറങ്ങിയ 'സൊന്നാ പുരിയാത്' ആണ് അരങ്ങേറ്റ ചിത്രം. തെഗിഡി, ഹെയ് സിനാമിക, ഇരുമ്പ് തിരൈ, ആടൈ, ഒരുനാള്‍ കൂത്ത്, ലിഫ്റ്റ്, ഹീറോ, മീസയേ മുറുക്ക് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. രാഘവ ലോറന്‍സ് പ്രധാന നായകനായ 'രുദ്രനി'നാണ് അവസാനമായി അഭിനയിച്ചത്. വിജയ് സേതുപതി നായകനായ 'മഹാരാജ'യുടെ ഷൂട്ടിങ് അടുത്തിടെയാണു പൂര്‍ത്തിയാക്കിയത്.
Summary: Tamil actor Pradeep K Vijayan found dead in his residence at Chennai
Adjust Story Font
16