തമിഴ് നടന്‍ വടിവേലുവിന്‍റെ മാതാവ് വൈതേശ്വരി അന്തരിച്ചു
വൈതേശ്വരിയുടെ വിയോഗത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി
മധുര: തമിഴ് കോമഡി താരവും ഗായകനുമായ വടിവേലുവിന്‍റെ മാതാവ് വൈതേശ്വരി(87) അന്തരിച്ചു. പ്രായാധിക്യത്താലുള്ള ശാരീരിക വിഷമതകളാല്‍ അടുത്തിടെ മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രിയാണ് വൈത്വേശ്വരി മരണത്തിന് കീഴടങ്ങിയത്.
അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ ഉടനെ വടിവേലു ജന്മനാട്ടിലേക്ക് തിരിച്ചു മരണാന്തര ചടങ്ങുകളില്‍ ഭാഗമായി. വൈതേശ്വരിയുടെ വിയോഗത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വടിവേലുവിനെ ഫോണില്‍ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളും വടിവേലുവിനെ വിളിച്ച് അനുശോചനം അറിയിച്ചു.
അഞ്ചു വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം അടുത്തിടെ 'നായ് ശേഖര്‍ റിട്ടേണ്‍സ്' എന്ന ചിത്രത്തിലൂടെയാണ് വടിവേലു തിരിച്ചുവരവ് നടത്തിയത്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമനന്‍', പി വാസു സംവിധാനം ചെയ്യുന്ന 'ചന്ദ്രമുഖി 2' എന്നിവയാണ് ഇനി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.
Adjust Story Font
16