Quantcast

ഗസ്സയ്ക്കായി ഫണ്ട് റൈസിങ്; പങ്കെടുത്ത് ടെയ്‌ലർ സ്വിഫ്റ്റും സലീന ഗോമസും

70 കോടി ആളുകളാണ് ഇരുവരെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്‌

MediaOne Logo

Web Desk

  • Updated:

    2023-12-12 09:42:33.0

Published:

12 Dec 2023 9:41 AM GMT

tylor swift and salena gomas
X

ന്യൂയോർക്ക്: ഗസ്സയിലെ ദുരിതബാധിതർക്കായി ഈജിപ്ഷ്യൻ-അമേരിക്കൻ സ്റ്റാൻഡ് അപ് കൊമേഡിയൻ റാമി യൂസഫ് നടത്തിയ ധനസമാഹരണ പരിപാടിയിൽ പങ്കെടുത്ത് വിഖ്യാത ഗായികമാരായ സലീന ഗോമസും ടെയ്‌ലർ സ്വിഫ്റ്റും. ബ്രൂക്‌ലിനിലെ കോമഡി ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. ഹോളിവുഡ് അഭിനേതാക്കളായ കാര ഡെലവിങ്, അൻയ ടെയ്‌ലർ ജോയ്, സോ ക്രാവിറ്റ്‌സ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

പരിപാടിയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ പണവും ഗസ്സയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന അനേറയ്ക്ക് (അമേരിക്കൻ നിയർ ഈസ്റ്റ് റെഫ്യൂജി എയ്ഡ്) കൈമാറുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ റാമി യൂസഫ് പറഞ്ഞു. വെസ്റ്റ്ബാങ്ക്, ജോർദാൻ, ലബനാൻ എന്നിവടങ്ങിലും സാന്നിധ്യമുള്ള സംഘടനയാണ് അനേറ.


ടെയ്‌ലർ സ്വിഫ്റ്റ്


ഇസ്രായേൽ-ഹമാസ് വിഷയത്തിൽ സമൂഹമാധ്യമങ്ങൾ വഴി ഏറെ വിമർശനം നേരിട്ട താരങ്ങളാണ് സലീന ഗോമസും ടെയ്‌ലർ സ്വിഫ്റ്റും. ഇൻസ്റ്റഗ്രാമിൽ 430 ദശലക്ഷം പേരാണ് സലീന ഗോമസിനെ പിന്തുടരുന്നത്. സ്വിഫ്റ്റിനെ 278 ദശലക്ഷം പേരും. റഷ്യൻ അധിനിവേശത്തിനിടെ 2022ൽ യുക്രൈനു വേണ്ടി ഗോമസ് സംസാരിച്ചത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഇതുകൂടി ചൂണ്ടിക്കാണിച്ചാണ് ഗസ്സ വിഷയത്തിൽ ഇവർക്കെതിരെ വിമർശനം ഉയർന്നിരുന്നത്. യുഎസ് കൊമേഡിയൻ അമി ഷമറിന്റെ ഫലസ്തീൻ വിരുദ്ധ പോസ്റ്റിന് ഗായിക ലൈക്കടിച്ചതും വിവാദമായിരുന്നു.


സലീന ഗോമസ്

അതിനിടെ, ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 18205 ആയി ഉയർന്നു. 49,645 പേർക്കാണ് പരിക്കേറ്റത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 278 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റവർ 3,365. ഇസ്രായേൽ ഭാഗത്തു നിന്ന് 1147 പേരാണ് കൊല്ലപ്പെട്ടത്. 8730 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേർക്ക് അംഗഭംഗം സംഭവിച്ചതായി ഇസ്രായേൽ പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

Summary: US megastars Taylor Swift and Selena Gomez attended a comedy show in New York this weekend that raised money for relief efforts in the Gaza Strip

TAGS :

Next Story