Quantcast

'പ്രചോദനമാകുന്നതും അതേപടി പകർത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്': കാന്താരയിലെ ഗാനത്തിനെതിരെ നിയമനടപടിയെടുക്കുമെന്ന് തൈക്കുടം

കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാൽ തോന്നുന്നതാണെന്നുമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ ബി.അജനീഷിന്റെ പ്രതികരണം.

MediaOne Logo

Web Desk

  • Updated:

    2022-10-24 16:38:07.0

Published:

24 Oct 2022 4:32 PM GMT

പ്രചോദനമാകുന്നതും അതേപടി പകർത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്: കാന്താരയിലെ ഗാനത്തിനെതിരെ നിയമനടപടിയെടുക്കുമെന്ന് തൈക്കുടം
X

തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷൻ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന കന്നഡ ചിത്രം കാന്താരയ്‌ക്കെതിരെ തൈക്കുടം ബ്രിഡ്ജ്. തങ്ങളുടെ ഗാനം അതേപടി പകർത്തി ചിത്രത്തിലുപയോഗിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും ബാൻഡ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

'കാന്താര എന്ന ചിത്രവുമായി തൈക്കുടം ബ്രിഡ്ജ് യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ല. ചിത്രത്തിലെ വരാഹ രൂപം എന്ന ഗാനത്തിന് ബാൻഡിന്റെ നവരസം എന്ന ഗാനവുമായി അഭേദ്യമായ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. പ്രചോദനമാകുന്നതും അതേപടി പകർത്തുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുള്ളതിനാൽ ഇതിനെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് തീരുമാനം. ഗാനത്തിന് ബാൻഡിന്റേതായ യാതൊരു അംഗീകാരവും നൽകിയിട്ടില്ല എന്ന് മാത്രമല്ല, ഗാനം ഒറിജിനൽ പതിപ്പ് എന്ന രീതിയിലാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. ഗാനങ്ങളുടെ പകർപ്പവകാശം സംരക്ഷിക്കുന്നതിനായി എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുകയാണ്. ഇതുവരെ കൂടെ നിന്നതുപോലെ ഇനിയും പിന്തുണയ്ക്കണം'.

കാന്താരയിലെ ഗാനം പുറത്തിറങ്ങിയത് മുതൽ തന്നെ കോപ്പിയടി ആരോപണവുമുയർന്നിരുന്നു. എന്നാൽ കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാൽ തോന്നുന്നതാണെന്നുമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ ബി.അജനീഷിന്റെ പ്രതികരണം.

TAGS :

Next Story