Quantcast

തങ്കലാൻ; കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കി, തുക വയനാടിനുള്ള ദുരിതാശ്വാസ നിധിയിലേക്ക്

ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു.

MediaOne Logo

Web Desk

  • Updated:

    11 Aug 2024 1:33 PM

Published:

11 Aug 2024 1:32 PM

തങ്കലാൻ; കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കി, തുക വയനാടിനുള്ള ദുരിതാശ്വാസ നിധിയിലേക്ക്
X

ആഗസ്റ്റ് 15ന് ആഗോള റിലീസിനൊരുങ്ങുകയാണ് വിക്രം- പാ രഞ്ജിത്ത് ചിത്രം തങ്കലാൻ. ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിങ് ഇന്ന് ആരംഭിച്ചു. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. അതിനുവേണ്ടി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ. ഇ ജ്ഞാനവേൽ രാജയാണ് തങ്കലാന്റെ നിർമാണം. മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. പശുപതിയാണ് മറ്റൊരു പ്രധാന താരം.

തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി.വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ.കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ്.എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാന് സംഘട്ടനമൊരുക്കിയത് സ്റ്റണ്ണർ സാമാണ്.

TAGS :

Next Story