ആ വ്യാജ വാർത്ത ഇപ്പോഴും വേട്ടയാടുന്നുണ്ട്; അൽഫോൻസ് പുത്രൻ
ആ വ്യാജ വാർത്തയ്ക്കു പിന്നിൽ പ്രവർത്തിച്ചവൻ ഒരിക്കൽ തന്റെ മുന്നിൽ പ്രത്യക്ഷപ്പെടും. ആ ദിവസത്തിനായി കാത്തിരിക്കുകയാണ്
ഓൺലൈൻ പേജിൽ പ്രസിദ്ധീകരിച്ചു വന്ന വാർത്ത തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് പ്രമുഖ സംവിധായകൻ അൽഫോൻസ് പുത്രൻ. സംവിധായകൻ തന്നെ തന്റെ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗം വിവരിച്ചിരിക്കുന്നതിങ്ങനെ.
ഒരിക്കൽ ഒരു ഓൺലൈൻ പേജിലാണ് തന്നെ കുറിച്ചുള്ള വാർത്ത കാണാനിടയായത്. അൽഫോൺസ് പുത്രന് രജനികാന്ത് ചിത്രം ചെയ്യാൻ താൽപ്പര്യമില്ലെന്നായിരുന്നു വാർത്തയിൽ പരാമർശിച്ചിരുന്നത്. ആ വാർത്ത എല്ലായിടത്തും പരക്കാനിടയായി. ഈ ലേഖനത്തെ കുറിച്ച് സൗന്ദര്യ രജനികാന്ത് തന്നോട് ചോദിച്ചിരുന്നു. പിന്നീട് സൗന്ദര്യയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി രജനി സാറിനോട് ഇക്കാര്യം സംസാരിച്ചു. പ്രേമം റിലീസിന് ശേഷം അൽഫോൻസ് ആർക്കും അഭിമുഖം നൽകിയിട്ടുണ്ടായിരുന്നില്ല. സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഫേസ്ബുക്കിലാണ് അൽഫോൻസ് തന്റെ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 99 ശതമാനം സംവിധായകരും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ഓഗസ്റ്റിലെ ഗോൾഡിന്റെ കഥ ഒരു ക്യാരക്ടർ ആർട്ടിസ്റ്റിനോട് പറഞ്ഞപ്പോൾ, അദ്ദേഹം അൽഫോൺസിനോട് പറഞ്ഞു. താൻ രജനികാന്ത് സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ ഒരു സംവിധായകനോടാണ് സംസാരിക്കുതെന്ന്, അൽഫോൻസ് ഒന്ന് ഞെട്ടിയെങ്കിലും അത് പ്രകടിപ്പിച്ചില്ല. 2015 മുതലുള്ള ആ വാർത്ത തന്നെ വേട്ടയാടുന്നതായി ഇപ്പോഴും എനിക്ക് തോന്നുന്നുണ്ട്, അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.
എന്തായാലും ഒരു കാര്യം മാത്രമേ തനിക്ക് പറയാനുള്ളൂ. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ ഞാൻ ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കിൽ, പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ നേടുമായിരുന്നു, ഇതുവഴി സർക്കാരിനും ധാരാളം നികുതി ലഭിക്കുമായിരുന്നു. നഷ്ടം എനിക്കും സൂപ്പർ സ്റ്റാറിനും പ്രേക്ഷകർക്കും സർക്കാരിനുമാണ്. ആ വ്യാജ വാർത്തയ്ക്കു പിന്നിൽ പ്രവർത്തിച്ചവൻ ഒരിക്കൽ തന്റെ മുന്നിൽ പ്രത്യക്ഷപ്പെടും. ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ എപ്പോഴും ചെയ്യുന്നതുപോലെ എനിക്കു വേണ്ടി പ്രാർത്ഥിക്കണം, അൽഫോൻസ് പുത്രൻ വ്യക്തമാക്കി.
Adjust Story Font
16