Quantcast

'ആ ജൂനിയർ ഡോക്ടർ എന്റെ കെട്ടിയോനാ'- 'രോമാഞ്ചത്തിലെ നഴ്‌സ് നയന'യുടെ കുറിപ്പ് വൈറലാവുന്നു

ചിത്രത്തിൽ വളരെ കുറച്ച് സമയം മാത്രമാണ് പ്രത്യക്ഷപ്പെടുന്നത് എങ്കിലും ദീപികയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    27 April 2023 4:02 PM

Published:

27 April 2023 2:05 PM

deepika das, romancham
X

കേരളത്തിലെ തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു രോമാഞ്ചം. സിനിമയിൽ സൗബിൻ ഷാഹിറിനെ പരിചരിക്കാനെത്തുന്ന നഴ്‌സിനെ ആരും മറന്നിട്ടുണ്ടാവില്ല. കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ ദീപികാദാസാണ് നഴ്‌സായ നയന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ വളരെ കുറച്ച് സമയം മാത്രമാണ് പ്രത്യക്ഷപ്പെടുന്നത് എങ്കിലും ദീപികയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

നയനയെ കൂടാതെ ഒരു ഡോക്ടറും ജൂനിയർ ഡോക്ടറും സൗബിന്റെ സുഖവിവരം അന്വേഷിക്കാനെത്തുന്നുണ്ട്. ജൂനിയർ ഡോക്ടറെ അവതരിപ്പിച്ച ശ്രീനാഥ് എരമവും ദീപികയും സിനിമയിൽ സഹപ്രവർത്തകരാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇവർ ഭാര്യാ ഭർത്താക്കൻമാരാണ്. ദീപികാദാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ദീപികയുടെ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.

'അങ്ങനെ നയനയും ജൂനിയർ ഡോക്ടറും ഒന്നിക്കുകയാണ് സൂർത്തുക്കളെ.. അത് എന്റെ കെട്ടിയാനാണ്'- ദീപിക ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനോടൊപ്പം രോമാഞ്ചം ലൊക്കേഷനിൽ നിന്നുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ശ്രീനാഥ് അധ്യാപകനായി ജോലി ചെയ്യുകയാണ്. ദീപിക ഷോർട്ട് ഫിലിമിലൂടെ സിനിമാരംഗത്ത് ശ്രദ്ധനേടിയ ആളാണ്. കൂടാതെ കണ്ണൂരിലെ പ്രാദേശിക ന്യൂസ് ചാനലുകളിൽ അവതാരികയായും ജോലി ചെയ്തിട്ടുണ്ട്. 'കള്ളിക്കള്ളി മാസ്‌ക്' എന്ന വിഡിയോയിലൂടെ ശ്രദ്ധ നേടിയ ദീപികയെ ക്ലാസ്മേറ്റും ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറുമായ ഷിഫ്ന ബബിൻ ആണ് രോമാഞ്ചത്തിലേക്ക് ക്ഷണിച്ചത്.

TAGS :

Next Story