'സിനിമാ പ്രതിസന്ധി നിർമാതാക്കൾ അടക്കമുള്ളവരുടെ യാഥാർഥ്യബോധമില്ലായ്മ കൊണ്ട് സംഭവിച്ചത്'; വിമര്‍ശനവുമായി രഞ്ജിത്ത്
താരങ്ങൾ പ്രതിഫലം കുറക്കണമെന്നത് നടക്കുന്ന കാര്യമല്ലെന്നും രഞ്ജിത്
കോഴിക്കോട്: നിലവിലെ സിനിമാ പ്രതിസന്ധി നിർമാതാക്കൾ അടക്കമുള്ളവരുടെ യാഥാർഥ്യബോധമില്ലായ്മ കൊണ്ടാണ് സംഭവിച്ചതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. സംവിധായകരും നിർമാതാക്കളും ഒ.ടി.ടിക്ക് പുറകെ പോയതാണ് ഇത്രയും സിനിമകൾ വരാൻ കാരണം. എന്ത് സിനിമയുണ്ടാക്കിയാലും ഒ.ടി.ടിക്കാരന്‍ അതിന് കാത്തുനില്‍ക്കുമെന്നാണ് ഇവരെല്ലാം വിചാരിച്ചിരിക്കുന്നത്. ആ കാലം ഒക്കെ കഴിഞ്ഞു. ആദ്യം തിയറ്ററില്‍ റിലീസ് ചെയ്തിട്ട് അതിന്‍റെ വിജയം നോക്കിയിട്ടേ സിനിമ എടുക്കൂവെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. ഇതിന്‍റെ ഉറപ്പിനെ കുറിച്ച് ചിന്തിക്കാതെ ചാടികയറി കൈയ്യിലുള്ള പണം മുഴുവന്‍ ഇറക്കി സിനിമയെടുത്തിട്ട് ഒ.ടി.ടിക്കും തിയറ്ററിനും വേണ്ടാത്ത അവസ്ഥ എത്തുന്നു. ഇവിടെയാണ് യാഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെട്ടുവെന്ന് പറയുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു. താരങ്ങൾ പ്രതിഫലം കുറക്കണമെന്നത് നടക്കുന്ന കാര്യമല്ലെന്നും രഞ്ജിത് പറഞ്ഞു.'മീഡിയവൺ എഡിറ്റോറിയലി'ൽ ആയിരുന്നു രഞ്ജിത്തിന്‍റെ പ്രതികരണം.
Adjust Story Font
16