മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ 'വഴിയെ' ടൊറന്‍റോ ഇൻഡീ ഹൊറർ ഫെസ്റ്റിൽ
ഇന്ത്യയിൽ നിന്നും മേളയിലേയ്ക്ക് തെരഞ്ഞെടുക്കുന്ന ആദ്യ സിനിമയാണ് 'വഴിയെ'
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ 'വഴിയെ' ആറാമത് ടൊറന്‍റോ ഇൻഡീ ഹൊറർ ഫെസ്റ്റിലേയ്ക്ക് തെരഞ്ഞെടുത്തു. ഇന്ത്യയിൽ നിന്നും ഈ മേളയിലേയ്ക്ക് തെരഞ്ഞെടുക്കുന്ന ആദ്യ സിനിമയാണ് 'വഴിയെ'. മെയ് 10 മുതൽ 13 വരെ ടൊറോന്‍റോയിലെ ബ്ലുവർ സ്ട്രീറ്റ് വെസ്റ്റിലെ ഐസോർ സിനിമയിലാണ് മേള നടക്കുന്നത്.
വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിക്കുന്ന ഈ പരീക്ഷണ ചിത്രത്തിൽ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്‍, ജോജി ടോമി, ശ്യാം സലാഷ്, ശാലിനി ബേബി, സാനിയ പൗലോസ്, രാജന്‍ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്‍റെ ആദ്യത്തെ ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ. സെക്കൻഡ് യൂണിറ്റ് ക്യാമറ: ഷോബിൻ ഫ്രാൻസിസ്, ഘനശ്യാം, നിർമൽ ബേബി വർഗീസ്. എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ.
വാർത്താ പ്രചരണം: വി. നിഷാദ്, ഫൈനൽ മിക്സിങ്: രാജീവ് വിശ്വംഭരൻ. ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ, സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു, സോഷ്യൽ മീഡിയ പ്രൊമോഷൻ: ആഷ മനോജ്, ഇൻഫോടെയ്ൻമെന്റ് റീൽസ്. കോസ്റ്റ്യൂം ഡിസൈനർ: രോഹിണി സജി.
The first found footage movie in Malayalam 'Vazhiye' at the Toronto Indie Horror Fest
Adjust Story Font
16