Quantcast

ഇന്ത്യൻ 2-ലെ ആദ്യ ഗാനം പുറത്ത്

കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും

MediaOne Logo

Web Desk

  • Published:

    22 May 2024 1:10 PM

indian 2 song release
X

ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. കമൽ ഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും. കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം 'പാര' റിലീസായി. ഗാനത്തിന്റെ പ്രോമോ സോങ്ങ് റിലീസായ സമയം മുതൽ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ.

നിമിഷ നേരം കൊണ്ടാണ് ഹിറ്റ് ചാർട്ടിൽ ഗാനം ഇടം നേടിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ്.ജെ സൂര്യ, ബോബി സിംഹ തുടങ്ങിയവർ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ - അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജികെഎം തമിഴ് കുമരൻ, പിആർഒ - ശബരി. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.



TAGS :

Next Story