Quantcast

ഹാഫ്; ആദ്യ വാംപയർ ആക്ഷൻ ത്രില്ലറുമായി ഗോളം ടീം വീണ്ടും

സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തു വിടും

MediaOne Logo

Web Desk

  • Published:

    4 Jan 2025 12:31 PM GMT

ഹാഫ്; ആദ്യ വാംപയർ ആക്ഷൻ ത്രില്ലറുമായി ഗോളം ടീം വീണ്ടും
X

കൊച്ചി: ഗോളത്തിന് ശേഷം മലയാളത്തിൽ പുതിയ പരീക്ഷണവുമായി ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്. ഹാഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആനും, സജീവും ചേർന്നാണ് നിർമിക്കുന്നത്. മലയാളത്തിൽ ഇത് വരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയർ ആക്ഷൻ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

രഞ്ജിത്ത് സജീവ് തന്നെയാണ് ചിത്രത്തിലെ നായകൻ. നായിക പ്രാധാന്യമുള്ള ചിത്രത്തിലെ മറ്റു വിവരങ്ങളെല്ലാം വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും. ഗോളം സംവിധാനം ചെയ്ത സംജാദ് തന്നെയാണ് ഹാഫ് സംവിധാനം ചെയുന്നത്. സംജാദിനൊപ്പം പ്രവീൺ വിശ്വനാഥും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നത്.

’ദി ക്രോണിക്കിൾസ് ഓഫ് 2 ഹാഫ് ബ്ലഡ് വാംപയേഴ്സ്’ എന്നാണ് പുതിയ സിനിമയുടെ ടാഗ്‌ലൈൻ. ഗോളം സിനിമയേക്കാൾ വലിയ കാൻവാസിലാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിൽ വമ്പൻ താരനിര ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾക്കാണ് മുൻതൂക്കം. കഴിഞ്ഞ ദിവസം കലൂർ ഐ.എം.എ ഹൗസിൽ വെച്ച് നടന്ന ഗോളം, ഖൽബ് എന്നീ ചിത്രങ്ങളുടെ വിജയാഘോഷ പരിപാടിയിലാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രീയേഷൻസ് തങ്ങളുടെ പുതിയ ചിത്രമായ ഹാഫ് എന്ന് സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്ത് വിടും.

TAGS :

Next Story