റോഷാക്കിലെ പ്രേതഭവനം; 'ദിലീപ്സ് ഹെവന്‍' പിറന്നതിങ്ങനെ-വീഡിയോ
സിനിമയില്‍ ഏറ്റവും കൂടുതല്‍ മുടക്കുമുതല്‍ വേണ്ടിവന്നത് ഈ സെറ്റ് നിര്‍മ്മിക്കാനായിരുന്നു
റോഷാക്ക് കണ്ട ആരും തന്നെ മറക്കാനിടയില്ലാത്തതാണ് മമ്മൂട്ടി അഭിനയിച്ച ലൂക്ക് ആന്‍റണി താമസിക്കുന്ന 'ദിലീപ്സ് ഹെവന്‍' എന്ന പ്രേത ഭവനം പോലെത്തെ വീടിനെ കുറിച്ച്. പണി പകുതിയില്‍ നിന്നുപോയ വീട് ലൂക്ക് ആന്‍റണി വാങ്ങുന്നതെല്ലാം സിനിമയില്‍ നിര്‍ണായകമാണ്. ഈ വീട് പിറന്നതിന്‍റെ ഓരോ ഘട്ടവും പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ കലാ സംവിധായകനായ ഷാജി നടുവില്‍.
സിനിമയില്‍ ഏറ്റവും കൂടുതല്‍ മുടക്കുമുതല്‍ വേണ്ടിവന്നത് ഈ സെറ്റ് നിര്‍മ്മിക്കാനായിരുന്നു. യഥാര്‍ത്ഥ വീടിന് സമാനമായ രീതിയില്‍ ഇരുമ്പും പ്ലൈവുഡും ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മിക്കുന്നതിന് മുമ്പുള്ള വീടിന്‍റെ മിനിയേച്ചര്‍ രൂപവും പൂജാ ചടങ്ങുകളും ഷാജി നടുവില്‍ വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രീകരണത്തിനിടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ താമസിക്കാന്‍ ഉപയോഗിച്ചത് ഇതേ വീട് തന്നെയായിരുന്നു.
മൂന്ന് ദിവസം കൊണ്ട് റോഷാക്ക് 9.75 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നും വരുമാനം നേടിയത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ ഷറഫുദ്ദീന്‍, സഞ്ജു ശിവറാം, ജഗദീഷ്, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. കെട്ട്യോളാണെന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Adjust Story Font
16