Quantcast

എസ്രയുടെ ഹിന്ദി പതിപ്പ് വരുന്നു, പൃഥ്വിരാജിന്‍റെ വേഷത്തില്‍ ഇമ്രാൻ ഹാഷ്‍മി

ഒക്ടോബര്‍ 29ന് ആമസോണ്‍ പ്രൈം വീഡിയോസില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും

MediaOne Logo

Web Desk

  • Updated:

    19 Oct 2021 6:01 AM

Published:

19 Oct 2021 5:58 AM

എസ്രയുടെ ഹിന്ദി പതിപ്പ് വരുന്നു,  പൃഥ്വിരാജിന്‍റെ വേഷത്തില്‍ ഇമ്രാൻ ഹാഷ്‍മി
X

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്‍ണന്‍ സംവിധാനം ചെയ്ത മലയാള ചിത്രം എസ്രയുടെ ഹിന്ദി പതിപ്പ് 'ഡൈബ്ബുക്' പ്രദര്‍ശനത്തിനെത്തുന്നു. ഇമ്രാൻ ഹാഷ്‍മി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് കൃഷ്‍ണന്‍ തന്നെയാണ്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു.

ദര്‍ശന ബനിക്, പ്രണവ് രഞ്‍ജൻ, മാനവ് കൌള്‍ യൂരി സുരി, ഡെൻസില്‍ സ്‍മിത്ത്, വിപിൻ ശര്‍മ, ഇവാൻ, നികിത ദത്ത്, വിവാന സിംഗ്, സുദേവ് നായര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഡൈബ്ബുക്കില്‍ അഭിനയിക്കുന്നു. ഒക്ടോബര്‍ 29ന് ആമസോണ്‍ പ്രൈം വീഡിയോസില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ജയ് കൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും എഴുതുന്നത്. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ക്ലിന്‍റണ്‍ സെറെജോയാണ്. ടി സീരിസാണ് ചിത്രം നിര്‍മിക്കുന്നത്. സുജിത് വാസുദേവ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം.

2017ല്‍ പ്രദര്‍ശനത്തിനെത്തിയ എസ്രയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

TAGS :

Next Story