ലൊക്കേഷന്‍ ഹണ്ട് പൂര്‍ത്തിയായി; എമ്പുരാന് ഉടന്‍ എത്തും
ലൂസിഫറിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി തന്നെയാണ് എമ്പുരാനും തിരക്കഥയൊരുക്കുന്നത്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. മലയാളത്തില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായി പ്രേക്ഷകരിലേക്കെത്തിയ ലൂസിഫറിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയുടെ രണ്ടാം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്ത കുറേ നാളുകളായി സമൂഹമാധ്യമങ്ങളിലടം സജീവമായിരുന്നു. എമ്പുരാന് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ടാം ഭാഗം ലൊക്കോഷൻ ഹണ്ട് പൂർത്തിയായി എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ആഗസ്തിൽ ആരംഭിക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആറ് മാസത്തിലധികമായി ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിനായുള്ള യാത്രയിലായുന്നു അണിയറപ്രവർത്തകർ. ഏറ്റവുമൊടുവിൽ ഉത്തരേന്ത്യയിലാണ് ആ യാത്ര അവസാനിച്ചത്.
ലൂസിഫറിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി തന്നെയാണ് എമ്പുരാനും തിരക്കഥയൊരുക്കുന്നത്. മൂന്ന് ഭാഗമായിട്ടാണ് ചിത്രം ഇറങ്ങുകയെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. മഞ്ജു വാര്യർ, ബോളിവുഡ് താരം വിവേക് ഒബ്റോയി, ടൊവിനോ തോമസ്, സായ് കുമാർ, നൈല ഉഷ, ഇന്ദ്രജിത് തുടങ്ങി വൻ താരനിരയായിരുന്നു ലൂസിഫറിൽ ഉണ്ടായിരുന്നത്.
ഒന്നാം ഭാഗത്തിലെ മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരിക്കും എമ്പുരാൻ. പൃഥ്വിയുടെ രണ്ടാമത് ചിത്രമായ ബ്രോ ഡാഡിയിലും മോഹൻലാൽ തന്നെയായിരുന്നു നായകൻ. ലയാളം കണ്ട ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായിരുന്നു ലൂസിഫർ. നടൻ പൃഥ്വിരാജിൻറെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫർ. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തിയേറ്ററുകളിലും വൻ വിജയമായിരുന്നു
Adjust Story Font
16