നൻപകൽ നേരത്ത് മയക്കത്തിൻറെ ലൊക്കേഷൻ ഇപ്പോൾ സഞ്ചാരികളുടെ പറുദീസ..!
വിനോദ സഞ്ചാരികളും സിനിമ സ്നേഹികളും തേടി കണ്ടുപിടിച്ച് സന്ദർശിക്കുകയാണ് മഞ്ഞനായ്ക്കൻപ്പെട്ടി
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം വിജയപ്രദർശനം തുടരുകയാണ്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണം. തമിഴ്നാട്ടിലെ മഞ്ഞനായ്ക്കൻപ്പെട്ടി എന്ന കർഷക ഗ്രാമത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രം വൻ വിജയം കൈവരിച്ചതോട് കൂടി ആ ഗ്രാമവും ഇപ്പോൾ സൂപ്പർഹിറ്റായി തീർന്നിരിക്കുകയാണ്. ചെറിയ വീടുകളും കാർഷിക നിലങ്ങളും കന്നുകാലികളും ക്ഷേത്രവും എല്ലാം കൊണ്ടും മനോഹരമായ ആ ഗ്രാമം ഇപ്പോൾ വിനോദ സഞ്ചാരികളും സിനിമ സ്നേഹികളും തേടി ചെന്ന് കണ്ടുപിടിച്ച് സന്ദർശിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അത്തരം ചിത്രങ്ങൾ വൈറലാവുകയാണ്.
വേളാങ്കണ്ണി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങൾ എല്ലാവരും ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നതും ശേഷം ട്രൂപ്പിൻ്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിച്ച് ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവിൽ വലയം പ്രാപിക്കുന്നതുമാണ് 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയുടെ പ്രമേയം. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം തിയറ്ററിലെത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്.
എസ്.ഹരീഷാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. തേനി ഈശ്വറാണ് ക്യാമറ. എഡിറ്റിങ് – ദീപു എസ്.ജോസഫ്, അശോകന്‍, രമ്യ പാണ്ഡ്യന്‍,കൈനകരി തങ്കരാജ്, ടി.സുരേഷ് ബാബു, രാജേഷ് ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Adjust Story Font
16